ആധാർ ബന്ധിപ്പിക്കൽ മാർച്ച് 31 വരെ നീട്ടി
text_fieldsന്യൂഡൽഹി: ആധാർ ഇല്ലാത്തവർക്ക് അത് ലഭ്യമാക്കി ബാങ്ക് അക്കൗണ്ട്, സാമൂഹികക്ഷേമ പദ്ധതികൾ തുടങ്ങിയവയുമായി ബന്ധിപ്പിക്കാൻ മാർച്ച് 31വരെ സമയം നൽകുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. നേരത്തെ, നല്കിയ കാലാവധി ഈ മാസം 31 ആയിരുന്നു.
എന്നാൽ, മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലാവധി ഫെബ്രുവരി ആറിന് അവസാനിക്കുമെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. ഇതിെൻറ കാലാവധി നീട്ടിനല്‍കുന്നതിന് സുപ്രീംകോടതിയില്‍നിന്ന് ഉത്തരവ് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ 31ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കാത്ത സ്വകാര്യ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാതിരിക്കാന്‍ റിസര്‍വ് ബാങ്കുമായി ചർച്ച നടത്തുമെന്നും വേണുഗോപാല്‍ അറിയിച്ചു.
