‘ബംഗാൾ ഡാർജീലിങ് വിടുക’; ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭത്തിന് പുതിയ മുദ്രാവാക്യം
text_fieldsഡാർജീലിങ്: പ്രത്യേക ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുതിയ മുദ്രാവാക്യത്തിന് രൂപം നൽകി. ‘ബംഗാൾ ഡാർജീലിങ് വിടുക’ (ബംഗാൾ- ഡാർജീലിങ് ചോഡോ) എന്നാണ് മുദ്രാവാക്യം.
52 ദിവസം പിന്നിടുന്ന പ്രക്ഷോഭം ശക്തമാക്കുന്നതിെൻറ ഭാഗമായി ആഗസ്റ്റ് 15ന് ഡാർജീലിങ് കുന്നുകൾക്ക് മുകളിൽ പുതിയ മുദ്രാവാക്യം ഉയരുമെന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നേതാവ് ബിമൽ ഗുരൂങ് അറിയിച്ചു.
ബ്രിട്ടീഷുകാർ ഇന്ത്യയെ ചൂഷണം ചെയ്തതുപോലെയാണ് പശ്ചിമബംഗാൾ സർക്കാർ ഡാർജീലിങ്ങിനെ ചൂഷണം ചെയ്യുന്നത്. അതുകൊണ്ടാണ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതോടൊപ്പം ബംഗാളിെൻറ സാമ്രാജ്യത്വഭരണത്തിനെതിരെ പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, ബിമൽ ഗുരൂങ്ങിെൻറ വലംകൈയും ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നേതാവുമായ നോർബു ലാമയെ പൊലീസിലെ സി.െഎ.ഡി വിഭാഗം അറസ്റ്റ് ചെയ്തു.
