സി.പി.എം കേന്ദ്ര കമ്മിറ്റി നാളെ ആരംഭിക്കും
text_fieldsന്യൂഡൽഹി: സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ശനി, ഞായർ ദിവസങ്ങളിൽ ഡൽഹിയിൽ നടക്കും. പൊതുതെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യം, മണിപ്പൂർ വിഷയം, പാർലമെന്റിലെ അവിശ്വാസ പ്രമേയം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ. രാധാകൃഷ്ണൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച ഡൽഹിയിൽ എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളിയാഴ്ച നടന്ന ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ ഹൗസിന്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തു.

