Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺകുട്ടിയുടെ കൈപിടിച്ച് പ്രണയാഭ്യർഥന; മുംബൈയിൽ 19കാരന് രണ്ടുവർഷം ജ‍യിൽശിക്ഷ

text_fields
bookmark_border
പെൺകുട്ടിയുടെ കൈപിടിച്ച് പ്രണയാഭ്യർഥന; മുംബൈയിൽ 19കാരന് രണ്ടുവർഷം ജ‍യിൽശിക്ഷ
cancel
camera_altപ്രതീകാത്മക ചിത്രം

മുംബൈ: പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യർഥന നടത്തിയ യുവാവിന് രണ്ടുവർഷം ജ‍യിൽശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക പോക്സോ കോടതി. 19കാരനായ യുവാവിനെതിരെ ചുമത്തിയ ലൈംഗികാതിക്രമ കേസ് തെളിവില്ലെന്ന് നിരീക്ഷിച്ച് കോടതി തള്ളി. 2019 ഡിസംബർ 20ന് അറസ്റ്റിലായ യുവാവിനെ 2023 സെപ്റ്റംബർ അഞ്ചിന് ജാമ്യത്തിൽ വിട്ടിരുന്നു.

പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. ചായപ്പൊടി വാങ്ങാൻ പോയ മകൾ അസ്വസ്ഥയായാണ് തിരികെ വീട്ടിലെത്തിയത്. സമീപത്തുള്ള മറ്റൊരു വീട്ടിൽ താമസിക്കുന്ന യുവാവ് കൈ കടന്നുപിടിക്കുകയും ‘ഐ ലവ് യു’ എന്ന് പറയുകയും ചെയ്തതായി പെൺകുട്ടി മാതാവിനോട് പറഞ്ഞു. പിന്നാലെ വീട്ടിലേക്ക് ഭയന്നോടുകയായിരുന്നു എന്നും മാതാവ് പരാതിയിൽ വ്യക്തമാക്കി.

പെൺകുട്ടിയുടെയും മാതാവിന്‍റെയും സാക്ഷികളുടെയും മൊഴി കേട്ട ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. പെൺകുട്ടി തന്നെ ക്ഷണിച്ചതു പ്രകാരമാണ് സമീപിച്ചതെന്ന് പ്രതി കോടതിയിൽ പറഞ്ഞു. എന്നാൽ പെൺകുട്ടി ഇത് നിഷേധിച്ചു. ഇരുവരും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് തെളിയാക്കാനായില്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് രണ്ട് വർഷത്തെ ജ‍യിൽശിക്ഷ വിധിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mumbai: Court Sentences Man To 2 Years For Holding 14-Year-Old Girl's Hand And Proposing, Acquitted Of Sexual Assault
Next Story