Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണവും മരണവും കുറഞ്ഞു

text_fields
bookmark_border
രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണവും മരണവും കുറഞ്ഞു
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രോഗികളുടെ പ്രതിദിന എണ്ണവും മരണവും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,40,842 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 3,741 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു. ഇതോടെ ആകെ മരണം 2,99,266 ആയി ഉയർന്നു.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി 4000ത്തിന്​ മുകളിലുള്ള പ്രതിദിന കോവിഡ്​ മരണം ഇന്ന്​ 4000ത്തിൽ താഴെയെത്തി. രാജ്യത്തെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 2,65,30,132 ആയി ഉയർന്നു. 3,55,102 പേർക്കാണ്​ കഴിഞ്ഞ ദിവസം രോഗമുക്​തിയുണ്ടായത്​.

2,34,25,467 പേർക്കാണ്​ ഇതുവരെ രോഗമുക്​തിയുണ്ടായത്​. നിലവിൽ 28,05,399 പേരാണ്​ കോവിഡ്​ ബാധിച്ച്​ രാജ്യത്ത്​ ചികിത്സയിലുള്ളത്​. 19,50,04,184 പേർക്കാണ്​ വാക്​സിൻ നൽകിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Coronavirus: 2.4 lakh fresh Covid cases in India, 3,741 deaths
Next Story