Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘വോട്ട് ജിഹാദ്’ പോലുള്ള വിവാദ പ്രയോഗങ്ങൾ പരിശോധനയിൽ -തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsbookmark_border
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ‘വോട്ട് ജിഹാദ്’ പോലുള്ള വിവാദ പ്രയോഗങ്ങൾ പരിശോധിച്ചുവരുകയാണെന്ന് മഹാരാഷ്ട്ര അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ ഡോ. കിരൺ കുൽക്കർണി. ഇത്തരം പ്രയോഗങ്ങൾ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു.
ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഈ പ്രയോഗങ്ങളിൽ ജാഗ്രത ആവശ്യമാണ്. ‘വോട്ട് ജിഹാദ്’ പുതിയ വാചകമാണ്. നിയമ, ഭാഷ, സാമൂഹിക, മത വശങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഇതു വിശകലനം ചെയ്യുകയാണ്. തുടർന്ന് അനുയോജ്യ നടപടി കൈക്കൊള്ളുമെന്ന് കിരൺ കുൽക്കർണി പറഞ്ഞു
Next Story

