Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശുചിമുറിയിലിരുന്ന് വിചാരണയിൽ പങ്കെടുത്ത യുവാവിനെതിരെ കോടതിയലക്ഷ്യ നടപടി

text_fields
bookmark_border
ശുചിമുറിയിലിരുന്ന് വിചാരണയിൽ പങ്കെടുത്ത യുവാവിനെതിരെ കോടതിയലക്ഷ്യ നടപടി
cancel

അ​ഹ്മ​ദാ​ബാ​ദ്: ശു​ചി​മു​റി​യി​ൽ ഇ​രു​ന്ന് ഓ​ൺ​ലൈ​ൻ വി​ചാ​ര​ണ​യി​ൽ (വെ​ർ​ച്വ​ൽ ഹി​യ​റി​ങ്) പ​ങ്കെ​ടു​ത്ത യു​വാ​വി​നെ​തി​രെ ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി സ്വ​മേ​ധ​യാ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ജൂ​ൺ 20ന് ​ജ​സ്റ്റി​സ് നി​ർ​സ​ർ എ​സ്. ദേ​ശാ​യി കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. ഇ​തി​ന്റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

ജൂ​ൺ 30ന് ​ജ​സ്റ്റി​സ് എ.​എ​സ്. സു​പേ​ഹി​യ, ആ​ർ.​ടി. വ​ച്ചാ​നി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് ഹൈ​കോ​ട​തി ര​ജി​സ്ട്രി​യോ​ട് വി​ഡി​യോ​യി​ൽ കാ​ണു​ന്ന വ്യ​ക്തി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. നോ​ട്ടീ​സ് കൈ​മാ​റി ര​ണ്ടാ​ഴ്ച​ക്ക് ശേ​ഷം കേ​സെ​ടു​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കും. സൂ​റ​ത്തി​ലെ അ​ബ്ദു​ൽ സ​മ​ദ് ആ​ണ് വി​ഡി​യോ​യി​ൽ ഉ​ള്ള​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

വിഡിയോ കോൺഫറൻസ് വഴി ഗുജറാത്ത് ഹൈകോടതി നടപടികളിൽ പങ്കെടുത്ത പരാതിക്കാരന്‍റെ വിഡിയോ സോഷ്യൽ മീഡിയ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സൂം മീറ്റിങ്ങിൽ സമദ് ബാറ്ററി എന്ന പേരിൽ ലോഗ് ചെയ്തയാൾ ശുചിമുറിയിലിരുന്നുകൊണ്ടാണ് കോടതി നടപടികളിൽ പങ്കെടുത്തത്. ബ്ലൂടൂത്ത് സ്പീക്കർ ചെവിയിൽ വെച്ച് ടോയ്‍ലെററിലെത്തുന്ന ഇയാൾ സൗകര്യപ്രദമായ രീതിയിൽ ഫോൺ കാമറ വൈഡ് ആംഗിളിൽ വെച്ചുകൊണ്ടാണ് കോടതി നടപടികളിൽ പങ്കെടുത്തത്.

ചെക്ക് മടങ്ങിയ കേസിൽ പരാതിക്കാരനായ സമദ് കേസിനാധാരമായ എഫ്.ഐ.ആർ തള്ളണമെന്ന എതിർകക്ഷിയുടെ അപേക്ഷയിലാണ് കോടതി നടപടികളിൽ പങ്കെടുത്തത്. ജഡ്ജിയും മറ്റ് അഭിഭാഷകരും ഗൗരവമായി കേസിന്‍റെ നടപടികളിലേക്ക് കടക്കവെ ഇയാൾ ഫ്ലഷ് ചെയ്യുന്നതും പിന്നീട് സ്വയം വൃത്തിയാക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Contempt of court action against youth who attended trial while sitting in toilet
Next Story