നൃപേന്ദ്ര മിശ്രയുടെ സന്ദർശനം വിവാദത്തിൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയിലെത്തിയത് വിവാദത്തിൽ. ന്യൂഡൽഹി കൃഷ്ണമേനോൻ മാർഗിലെ അഞ്ചാം നമ്പർ വസതിയാണ് ചീഫ് ജസ്റ്റിസിേൻറത്. അവിടെ ചെന്നത് വ്യക്തിപരമായ കാര്യത്തിനായിരുന്നുവെന്നും വസതിയിൽ എത്തിയെന്നല്ലാതെ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയില്ലെന്നും നൃപേന്ദ്ര മിശ്ര വിശദീകരിച്ചു. എന്നാൽ, ചീഫ് ജസ്റ്റിസിെൻറ അടുത്തേക്ക് പ്രത്യേക ദൂതനെ അയച്ചതിന് പ്രധാനമന്ത്രി കാരണം വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ ഇടപെടരുതെന്നും ചീഫ് ജസ്റ്റിസ് ഒൗന്നത്യബോധത്തോടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധ പറഞ്ഞു.
