മന്ത്രിസ്ഥാനം ലഭിച്ചില്ല; പാർട്ടി പദവികൾ രാജിവെച്ച് കോൺഗ്രസ് എം.എൽ.എ
text_fieldsമുംബൈ: മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി പദവികൾ രാജിവെച്ച് കോൺഗ്രസ് എം.എൽ.എ കൈലാശ് ഗൊരാണ ്ടിയാൽ. മോദി തരംഗത്തിനിടയിൽ തനിക്ക് ജയിച്ച് കയറാൻ കഴിഞ്ഞിട്ടുണ്ടെന്ന് രാജിക്ക് ശേഷം അദ്ദേഹം പറഞ്ഞു. ഇ ത് മൂന്നാം തവണയാണ് തനിക്ക് മന്ത്രിസ്ഥാനം നിഷേധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
താനും തെൻറ അനുയായികളും രാജിക്കത്ത് പാർട്ടി അധ്യക്ഷന് അയച്ചു. ഇത് മൂന്നാം തവണയാണ് എം.എൽ.എയാവുന്നത്. മോദി തരംഗത്തിനിടയിലും തനിക്ക് ജയിച്ച് കയറാൻ സാധിച്ചു. പക്ഷേ മൂന്ന് തവണയും മന്ത്രിസ്ഥാനം നിഷേധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കാബിനറ്റ് പദവി ലഭിക്കാത്തതിനെ തുടർന്ന് ശിവസേന നേതാവ് അബ്ദുൽ സത്താർ മന്ത്രിസ്ഥാനം രാജിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കോൺഗ്രസ് എം.എൽ.എയുടെ രാജി.
