ഉപാധികളോടെ അഭിജീത് ദിപ്കെക്ക് ജാമ്യം
text_fieldsഅഭിജീത് ദിപ്കെ
ഒക്ടോബർ 10ന് ഡൽഹി വിമാനത്തിൽ അറസറ്റ് ചെയ്തതപ്പോഴും സമാന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇത് ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു മാർച്ചിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയ ഉടൻ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊണാട്ട് പ്ലേസ് പരിസരത്ത് പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടത്തരുതെന്ന് ആവശ്യപ്പെട്ടും ഒക്ടോബർ പത്തിലെ കേസിലെ ബോണ്ടിന്റെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയും മാർച്ചിന് മണിക്കൂറുകൾക്ക് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ ദിപ്ക കെവീട്ടിലെത്തി നോട്ടീസുകൾ കൈമാറിയിരുന്നു. സമരത്തിൽ പങ്കെടുക്കാൻ വൈകീട്ട് താമസസ്ഥലത്ത് നിന്നും ഇറങ്ങിയ ഉടൻ കസ്റ്റഡിലെടുത്ത് കൊണ്ടുപോയി. ദിപ്കെയെ എവിടെയാണ് കസ്റ്റഡിയിൽവെച്ചതെന്ന് രാത്രി വൈകിയും പൊലീസ് പുറത്തുവിട്ടിരുന്നില്ല.
വെള്ളിയാഴ്ച മണ്ഡി ഹൗസിൽ നിന്നും കൊണാട്ട് പ്ലെയിസിലേക്ക് മാർച്ച് നടത്തുന്നതിനിടെ കസ്റ്റഡിയിലായ ഐസ ദേശീയ അധ്യക്ഷ നേഹ ബോറയെ ശനിയാഴ്ച പുലർച്ചെ പൊലീസ് മോചിപ്പിച്ചു. മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തിരുന്നെങ്കിലും നേഹയെ മാത്രം പ്രത്യേക വാനിൽ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. നേഹ എവിടെയാണെന്ന് അഭിഭാഷകരെയും സുഹൃത്തക്കളെയും അറിയിക്കാൻ പൊലീസ് തയാറാകാത്തത് രാത്രി വീണ്ടും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. അഖിലേഷ് യാദവ് ഉൾപ്പെടെ നിരവധി പേർ നേഹ എവിടെന്ന് ചോദിച്ച് ട്വീറ്റ് ചെയ്തു. വൈകീട്ട് അഞ്ച് മണിയോടെ കസ്റ്റഡിയിലായ നേഹയെ കുറിച്ച് രാത്രി 12നാണ് ആർ.കെ പുരം പൊലീസ് സ്റ്റേഷനിലാണുള്ളതെന്ന് അറിയിക്കാൻ തയാറായത്.

