Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാനായ വിശ്വഗുരു, ശക്തനാണെന്ന് തോന്നുന്നുണ്ടോ? സി.ജെ.പി നേതാക്കളുടെ കസ്റ്റഡി നീട്ടിയതിൽ മോദിക്കെതിരെ ദീപ്‌കെ

text_fields
bookmark_border
മഹാനായ വിശ്വഗുരു, ശക്തനാണെന്ന് തോന്നുന്നുണ്ടോ? സി.ജെ.പി നേതാക്കളുടെ കസ്റ്റഡി നീട്ടിയതിൽ മോദിക്കെതിരെ ദീപ്‌കെ
cancel

ന്യൂഡൽഹി: സി.ജെ.പി നേതാക്കളായ സൗരവ് ദാസിന്റെയും ആശുതോഷ് റാങ്കയുടെയും കസ്റ്റഡി രണ്ട് ദിവസം കൂടി നേടിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ. യുവ പ്രതിഷേധക്കാരെ ഭയപ്പെടുത്താൻ സർക്കാർ സംവിധാനങ്ങളെ മോദി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സൗരഭ് ദാസിനെയും അശുതോഷിനെയും ജയിലിൽ അടയ്ക്കുന്നതിനോടെ മോദിയ്ക്ക് താൻ ശക്തനാണെന്ന് തോന്നുന്നുണ്ടാവുമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ കൂട്ടിച്ചേർത്തു.

"26 വയസ്സുള്ള സൗരവ് ദാസിനെയും 30 വയസ്സുള്ള അശുതോഷിനെയും ജയിലിൽ അടച്ചതോടെ മഹാനായ വിശ്വഗുരു നരേന്ദ്ര മോദിക്ക് വളരെ ശക്തി തോന്നുന്നുണ്ടാകണം. തെരുവിൽ കുട്ടികളെ തല്ലുമ്പോഴും ദില്ലിയിൽ മുഴുവൻ ബാരിക്കേഡുകൾ സ്ഥാപിച്ച് വിദ്യാർത്ഥികളെ തെരുവിൽ വലിച്ചിഴക്കുമ്പോഴും നിങ്ങൾ ശക്തനാണ് എന്ന് തോന്നുണ്ടോ? ഇതാണോ ശക്തി? പോലീസിനും കോടതികൾക്കും പിന്നിൽ ഒളിച്ചിരിക്കുന്നതോടെ നരേന്ദ്ര മോദിയുടെ ശക്തി? അവരെ ജയിലിൽ അടച്ച് നിങ്ങൾക്ക് വളരെ ശക്തനായ പ്രധാനമന്ത്രിയാണെന്ന് തോന്നുന്നുണ്ടോ? നിങ്ങൾ വെറും ഭീരുവാണ്," ദീപ്‌കെ പറഞ്ഞു.

അഞ്ച് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിട്ടും ധൈര്യം ചോരാതെ നിന്നതിന് ദാസിനെയും റാങ്കയെയും ദീപ്‌കെ പ്രശംസിച്ചു. "ഒരു ദിവസം പോലും ജയിലിൽ കഴിയാൻ കഴിയില്ലെന്ന് കരുതിയ അതേ സൗരവ് ദാസ്, അഞ്ച് ദിവസം ജയിലിൽ കഴിഞ്ഞ ശേഷവും പുഞ്ചിരിയോടെ കോടതിയിലേക്ക് നടന്നു കയറുന്നത്. തന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയെന്ന് അറിഞ്ഞിട്ടും അവൻ ഭയപ്പെടുന്നില്ല. അതാണ് ശക്തി,"കൂട്ടിച്ചേർത്തു.

അറസ്റ്റിലൂടെയും ഭീഷണിപ്പെടുത്തലിലൂടെയും എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ദീപ്‌കെ ആരോപിച്ചു. അത്തരം നടപടികൾ യുവ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കില്ല. "മിസ്റ്റർ മോദി, ഇത് പറയുന്നതിൽ ഖേദിക്കുന്നു, ഞങ്ങളാരും നിങ്ങളെ ഭയപ്പെടുന്നില്ല. ഞങ്ങളാരും നിശബ്ദരായിരിക്കാൻ പോകുന്നില്ല," അദ്ദേഹം പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‍ കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ മിന്നല്‍ പ്രതിഷേധം നടത്തിയതിനായിരുന്നു ഒക്ടോബര്‍ 13ന് സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധിക്കാനുള്ള ഇടങ്ങളില്‍ നിന്ന് ജന്തര്‍ മന്തറിനെ ഒഴിവാക്കിയതിനെതിരെ സി.ജെ.പി നടത്തിയ മിന്നല്‍ സമരത്തിന് പിന്നാലെയായിരുന്നു അറസ്റ്റ്. വന്‍ തടസ്സങ്ങള്‍ തീര്‍ത്ത് കെട്ടിയടച്ച ജന്തര്‍ മന്തറിലേക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന് ഇവരുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുകയായിരുന്നു.

പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയ നേതാക്കളെ മന്ദിര്‍ മാര്‍ഗിലെ സ്പെഷല്‍ എക്സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് കോടതി അഞ്ചു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. തിഹാര്‍ ജയിലിലേക്കാണ് ഇവരെ മാറ്റിയത്. എന്നാല്‍, അഞ്ച് ദിവസം കഴിഞ്ഞിട്ടും ഇന്നലെ ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നില്ല. ഇതില്‍ സി.ജെ.പി വൻ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CJP's Abhijeet Dipke targets PM Modi over extended custody of Saurav Das, Ashutosh Ranka
Next Story