Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുപ്രീംകോടതിക്ക് പുതിയ മൂന്ന് ജഡ്ജിമാർ

text_fields
bookmark_border
സുപ്രീംകോടതിക്ക് പുതിയ മൂന്ന് ജഡ്ജിമാർ
cancel
camera_alt

ജസ്റ്റീസുമാരായ വിജയ് ബിഷ്‍ണോയ്, എൻ.വി അഞ്ജാരിയ, എ.എസ് ചന്ദൂർകർ

ന്യൂഡൽഹി: മൂന്ന് ജഡ്ജിമാർകൂടി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ അംഗബലം 34 ആയി. കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന എൻ.വി. അഞ്ജരിയ, ഗുവാഹതി ഹൈകോടതി ജസ്റ്റിസായിരുന്ന വിജയ് ബിഷ്ണോയ്, ബോംബൈ ഹൈകോടതി ജഡ്ജിയായിരുന്ന അതുൽ എസ്. ചന്ദൂർക്കർ എന്നിവരാണ് സുപ്രീംകോടതി ജഡ്ജിമാരായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.

പുതിയ ജഡ്ജിമാർക്ക് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസുമാരായ അഞ്ജരിയയും ചന്ദൂർക്കറും ഇംഗ്ലീഷിലും ജസ്റ്റിസ് ബിഷ്ണോയ് ഹിന്ദിയിലും സത്യവാചകം ചൊല്ലി. മേയ് 26ന് ചേർന്ന സുപ്രീംകോടതി കൊളീജിയം യോഗമാണ് മൂന്ന് ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് ഉയർത്താൻ ശിപാർശ ചെയ്തത്.

മേയ് 29ന് കേന്ദ്രസർക്കാർ ഈ നിയമനങ്ങൾക്ക് അംഗീകാരം നൽകുകയായിരുന്നു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Centre notifies appointment of three judges in Supreme Court
Next Story