Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.ടി.ഇ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്രം; എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ തോൽപ്പിക്കാം

text_fields
bookmark_border
school class
cancel

ന്യൂഡൽഹി: രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകുന്നതുമായി ബന്ധപ്പെട്ട 2010ലെ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ . സംസ്ഥാന സർക്കാരുകൾക്ക് അഞ്ചാം ക്ലസിലെയും എട്ടാം ക്ലാസിലെയും വിദ്യാർഥികൾക്ക് സ്ഥിരമായി പരീക്ഷകൾ നടത്താനുള്ള അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഈ പരീക്ഷകളിൽ വിദ്യാർഥികൾ പരാജയപ്പെട്ടാൽ വിദ്യാർഥികൾക്ക് ഒരു അവസരം കൂടി നൽകും. ഈ പരീക്ഷയിലും പരാജയപ്പെട്ടാൽ വിദ്യാർഥി അതേ ക്ലാസിൽ തുടരണം.

ആർ.ടി.ഇ നിയമത്തിന് കീഴിലുള്ള നോ-ഡിറ്റൻഷൻ നയം പ്രകാരം ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെ ഒരു വിദ്യാർഥിയെപോലും തോൽപ്പിക്കാനോ സ്കൂളിൽ നിന്ന് പുറത്താക്കാനോ പാടില്ല. എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളെയും അടുത്ത ക്ലാസിലേക്ക് ജയിപ്പിക്കണം. ഈ നിയമത്തിലാണ് കേന്ദ്രം ഭേദഗതി വരുത്തിയത്.

നിയമത്തിൽ ഭേദഗതി വരുത്തിയ തീരുമാനത്തിൽ രാജ്യത്തുടനീളം സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ഗുജറാത്ത്, ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ്, കർണാടക എന്നിവയുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ പുതിയ ഭേദഗതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം കേരളം നേരത്തെതന്നെ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമത്തിലെ ഭേദഗതി വിദ്യാർഥികളിൽ സമ്മർദം വർധിപ്പിക്കുമെന്നും വിദ്യാർഥികളുടെ അറിവ് മെച്ചപ്പെടുത്താൻ നിരന്തര മൂല്യനിർണയം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നുമാണ് കേരളത്തിന്റെ നിലപാട്.

കേരളത്തിൽ തോൽവിയില്ലാ നയം റദ്ദാകുന്നത്​ എട്ടാം ക്ലാ​സ്​ മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ എ​ട്ടാം ക്ലാ​സ്​ മു​ത​ൽ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കാ​ൻ ഈ ​അ​ധ്യ​യ​ന വ​ർ​ഷം (2024-25) വി​ഷ​യ മി​നി​മം രീ​തി കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. അ​ടു​ത്ത വ​ർ​ഷം എ​ട്ടി​ലും ഒ​മ്പ​തി​ലും തൊ​ട്ട​ടു​ത്ത വ​ർ​ഷം എ​ട്ടി​ലും ഒ​മ്പ​തി​ലും പ​ത്തി​ലും ഈ ​രീ​തി ന​ട​പ്പാ​ക്കും. എ​ട്ടാം ക്ലാ​സി​ൽ വി​ഷ​യ മി​നി​മം രീ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ, ‘തോ​ൽ​വി​യി​ല്ലാ​ ന​യം’ റ​ദ്ദാ​കും. മി​നി​മം മാ​ർ​ക്ക്​ നേ​ടാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​ഠ​ന പി​ന്തു​ണ ഉ​റ​പ്പാ​ക്കി പു​നഃ​പ​രീ​ക്ഷ ന​ട​ത്തു​ക​യും വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക്​ കൂ​ടി ക്ലാ​സ്​ ക​യ​റ്റം ന​ൽ​കു​ക​യും ചെ​യ്യും.

ക​ഴി​ഞ്ഞ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​ന്​ പി​ന്നാ​ലെ​യാ​ണ്​ കേ​ര​ളം എ​ട്ടാം​ത​രം മു​​ത​ൽ വി​ജ​യി​ക്കാ​ൻ വി​ഷ​യ മി​നി​മം രീ​തി കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്​ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി​യും ല​ഭി​ച്ചു.

ഇ​തു​പ്ര​കാ​രം ചോ​ദ്യ​​ങ്ങ​ളു​ടെ രീ​തി​യി​ലും നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും മാ​റ്റം വ​രു​ത്താ​നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ തീ​രു​മാ​നി​ച്ചു. എ​സ്.​സി.​ഇ.​ആ​ർ.​ടി ഇ​തി​നു​ള്ള രൂ​പ​രേ​ഖ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - centre-amends-rte-rules-states-can-now-fail-students-in-classes-5-and-8
Next Story