Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് വയസ്സുള്ള കുട്ടിയെ മർദ്ദിച്ച കേസിൽ ആയ അറസ്റ്റിൽ, വിഡിയോ

text_fields
bookmark_border
രണ്ട് വയസ്സുള്ള കുട്ടിയെ മർദ്ദിച്ച കേസിൽ ആയ അറസ്റ്റിൽ, വിഡിയോ
cancel
Listen to this Article

ഭോപാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ രണ്ട് വയസ്സുള്ള കുട്ടിയെ മർദ്ദിച്ച കേസിൽ ആയയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ആന്തരികാവയവങ്ങൾ വീർത്തതായി ശ്രദ്ധയിൽപെട്ട മാതാപിതാക്കൾ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ആയക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് കുട്ടിയെ പരിപാലിക്കാനാണ് രജനി ചൗധരി എന്ന ആയയെ പ്രതിമാസം 5,000 രൂപ ശമ്പളത്തിൽ വീട്ടിലേക്ക് നിയമിച്ചത്. എന്നാൽ ഇതിന് ശേഷം കുട്ടിയുടെ ശരീരത്തിൽ പ്രകടമാ‍യ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടതായി മാതാപിതാക്കൾ പറഞ്ഞു. ഡോക്ടറുടെ നിർദ്ദേശാനുസരമാണ് വീട്ടിൽ സി.സി.ടി.വി വെക്കാന്‍ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ആയ കുട്ടിയെ മർദ്ദിക്കുന്നതും മുടിയിൽ പിടിച്ച് വലിച്ചെറിയുന്നതുമായ വിഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്.

വിഡിയോ കടപ്പാട്; എന്‍.ഡി.ടി.വി

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CCTV footage reveals chilling visuals of nanny thrashing toddler in MP as parents leave for work
Next Story