തെരഞ്ഞെടുപ്പുമായും രാഷ്ട്രീയവുമായും വികസനത്തെ ബന്ധിപ്പിക്കാനാവില്ല -പ്രധാനമന്ത്രി
text_fieldsഇറ്റാനഗർ: വികസനത്തെ തെരഞ്ഞെടുപ്പുമായും രാഷ്ട്രീയവുമായും ബന്ധിപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റാനഗറിൽ 'ഡോണി പോളോ' വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുണാചൽ പ്രദേശിലെ ആദ്യ 'ഗ്രീൻഫീൽഡ്' വിമാനത്താവളമാണിത്.
'അരുണാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തറക്കല്ലിട്ടത് എന്ന് പറഞ്ഞവരുടെ മുഖത്തേറ്റ അടിയാണ് വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം. വികസനത്തെ തെരഞ്ഞെടുപ്പുമായും രാഷ്ട്രീയമായും ബന്ധിപ്പിക്കാനാവില്ല' -നരേന്ദ്രമോദി പറഞ്ഞു. 2019ലെ ലോകസഭ തെരഞ്ഞെടുപ്പ് സമയത്താണ് പ്രധാന മന്ത്രി വിമാനത്താവളത്തിന് തറക്കല്ലിട്ടത്.
അരുണാചൽ പ്രദേശിനു പുറമെ ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ മൂന്ന് സംസ്ഥാനങ്ങളിളും പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തും. വാരണാസിയിലെത്തുന്ന അദ്ദേഹം 'കാശി തമിഴ് സംഗമം' പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് വൈകീട്ടോടെ ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

