Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ ബസ് യാത്രാനിരക്ക് കൂട്ടി; കെഎസ്ആർടിസിയെ രക്ഷിക്കാനെന്ന് മന്ത്രി

text_fields
bookmark_border
കർണാടകയിൽ ബസ് യാത്രാനിരക്ക് കൂട്ടി;   കെഎസ്ആർടിസിയെ രക്ഷിക്കാനെന്ന് മന്ത്രി
cancel

ബം​ഗളൂരു : കർണാടകയിൽ സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക് വർധിപ്പിച്ചു. ഡീസൽ വില വർധിച്ചതിനെ തുടർന്നാണ് കെഎസ്ആർടിസി, ബിഎംടിസി ഉൾപ്പെടെയുള്ള സർവീസുകളിൽ നിരക്ക് കൂട്ടിയത്. പരമാവധി ഒമ്പത് രൂപ വരെയാണ് വർധന.

നിരക്ക് വർധന ലാഭമുണ്ടാക്കാനല്ലെന്നും കെഎസ്ആർടിസി, ബിഎംടിസി തുടങ്ങിയ സ്ഥാപനങ്ങളെ സംരക്ഷിക്കാനാണെന്നും ഗതാഗത മന്ത്രി ബൈരതി സുരേഷ് പറഞ്ഞു. തമിഴ്നാടും മഹാരാഷ്ട്രയും ബസ് നിരക്ക് വർധിപ്പിച്ചിട്ടുണ്ടെന്നും കർണാടകയും ഇതേ നടപടി സ്വീകരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗളൂരുവിൽ നഗര ബസുകളുടെ മിനിമം നിരക്ക് ആറ് രൂപയിൽ നിന്ന് പത്ത് രൂപയായും പരമാവധി നിരക്ക് 35 രൂപയിൽ നിന്ന് 45 രൂപയായും ഉയർത്തി. എസി വജ്ര ബസുകളുടെ പരമാവധി നിരക്ക് 75 രൂപയിൽ നിന്ന് 90 രൂപയാക്കി. വിമാനത്താവളത്തിലേക്കുള്ള എയർ വജ്ര ബസുകളുടെ പരമാവധി നിരക്ക് 405 രൂപയിൽ നിന്ന് 425 രൂപയായും വർധിപ്പിച്ചു. രാജഹംസ, എസി ബസുകൾ ഉൾപ്പെടെയുള്ള കെഎസ്ആർടിസിയുടെ ആഡംബര സർവീസുകളുടെ നിരക്ക് വിപണിയിലെ നിരക്കുകൾ പരിഗണിച്ചാണ് നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bus Fares Hiked in Karnataka; Minister Says Move Is Necessary to Save KSRTC.
Next Story