Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്ഥാനിൽ രണ്ട് സീറ്റ് പിടിച്ച് ബി.എസ്.പി

text_fields
bookmark_border
bsp
cancel

ജയ്പൂർ: നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ രണ്ട് സീറ്റുകളിൽ വിജയിച്ച് ബഹുജൻ സമാജ് പാർട്ടി. രാജസ്ഥാനിലെ രണ്ട് സീറ്റുകളിലാണ് ബി.എസ്.പി സ്ഥാനാർഥികൾ വിജയിച്ചത്.

രാജസ്ഥാനിലെ ബാരിയിൽ ജസ്വന്ത് സിങ് ഗുർജാറും സാദുൽപൂരിൽ മനോജ് കുമാറും മിന്നും വിജയം നേടി. 27424 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ബി.ജെ.പി സ്ഥാനാർഥി ഗിർരാജ് സിങ് മലിംഗയെയാണ് ജസ്വന്ത് സിങ് ഗുർജാറും 3436 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി കൃഷ്ണ പൂനിയയെ മനോജ് കുമാറും പരാജയപ്പെടുത്തിയത്.

2018ൽ ജ​യി​ച്ച ആ​റു എം.എൽ.എമാ​രെ​യും കോ​ൺ​ഗ്ര​സ്​ റാ​ഞ്ചി​ക്കൊ​ണ്ടു​ പോ​യ​തി​ന്‍റെ പ​ക​യും വാ​ശി​യും ജാ​ഗ്ര​ത​യു​മാ​യാ​ണ്​ ബി.​എ​സ്.​പി ഇ​ത്ത​വ​ണ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BSP won two seats in Rajasthan Assembly Election 2023
Next Story