Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാ ദിനത്തിൽ ബി.എസ്.എഫ് സീമാ ഭവാനി ശൗര്യ പഠനപര്യടന യാത്രക്ക് തുടക്കമായി

text_fields
bookmark_border
BSF Sema Bhawani Motorcycle team
cancel

ന്യൂഡൽഹി: സ്തീ ശാക്തീകരണ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) സീമാ ഭവാനി ശൗര്യ പഠനപര്യടന യാത്ര 2022 ഫ്ലാഗ് ഓഫ് ചെയ്തു. ന്യൂ ഡൽഹിയിൽ നിന്നും കന്യാകുമാരി വരെ 5280 കിലോമീറ്റർ സംഘം യാത്ര ചെയ്യും.

സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടനാ ദൗത്യമാണ് ബി.എസ്.എഫ് സീമ ഭവാനി ശൗര്യ ശാക്തീകരണ യാത്ര 2022. ബി.എസ്.എഫിലെ വനിതാ സൈനികരെ സീമ ഭവാനി എന്ന് വിളിക്കുന്നതിനാലാണ് പഠനപര്യടന യാത്രക്കും സമാന പേര് നൽകിയത്. ആൾ വുമൺ ഡെയർഡെവിൾ മോട്ടോർസൈക്കിൾ ടീമിൽ നിന്നുള്ളവരാണ് പര്യടന യാത്രയിലെ റൈഡർമാർ.

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) ന്യൂഡൽഹിയിലെ ഇന്ത്യാഗേറ്റിൽ നിന്നും സ്ത്രീ ശാക്തീകരണം എന്ന ആശയം പ്രചരിപ്പിക്കാൻ സീമ ഭവാനി ശൗര്യ പഠനപര്യടന ഫ്ലാഗ് ഓഫ് ചെയ്യുന്നു.


വനിതാ മോട്ടോർസൈക്കിൾ ടീമായ സീമാ ഭവാനിയിലെ അംഗങ്ങളാണ് ബി.എസ്.എഫ് സംഘം


മാർച്ച് 8നാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്


ന്യൂഡൽഹിയിലെ ഇന്ത്യാഗേറ്റിൽ നിന്നും ബി.എസ്.എഫ് ചടങ്ങ് ഫ്ലാഗ് ഓഫ് ചെയ്തു.


സ്ത്രീ ശാക്തീകരണം എന്ന ആശയം പ്രചരിപ്പിക്കാനാണ് സംഘത്തിന്‍റെ യാത്ര


ന്യൂ ഡൽഹിയിൽ നിന്നും കന്യാകുമാരി വരെ 5280 കിലോമീറ്റർ പിന്നിടാനാണ് സംഘത്തിന്‍റെ ലക്ഷ്യം


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BSF flags off Seema Bhawani Shaurya Expedition Empowerment Ride 2022
Next Story