Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിദ്ധരാമയ്യയെ താഴെയിറക്കാൻ ശിവകുമാർ ഗൂഢാലോചന നടത്തിയെന്ന് യദിയൂരപ്പ
text_fieldsbookmark_border
സിദ്ധരാമയ്യ, ശിവകുമാർ, യദിയൂരപ്പ
ബംഗളൂരു: സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെ നിരവധി നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ ആരോപിച്ചു.
സിദ്ധരാമയ്യയുടെ സഹിഷ്ണുത മനസ്സിലാക്കാൻ പ്രയാസമാണെന്ന് ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു, എന്നാൽ സത്യം ഉടൻ വെളിച്ചത്തുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിദ്ധരാമയ്യയെ ഉന്നത സ്ഥാനത്ത്നിന്ന് നീക്കി സംസ്ഥാനത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിതമായ ഗൂഢാലോചന നടന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അധികാര ലഹരിയിൽ മുങ്ങിയ ഡി.കെ. ശിവകുമാർ തന്റെ തെറ്റുകൾ തിരുത്താൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
Next Story

