Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമാധാനപരമായ പ്രതിഷേധം മൗലികാവകാശം, പക്ഷേ ക്രിമിനലുകൾ കയറരുത്: ബോംബെ ഹൈകോടതി

text_fields
bookmark_border
സമാധാനപരമായ പ്രതിഷേധം മൗലികാവകാശം, പക്ഷേ ക്രിമിനലുകൾ കയറരുത്: ബോംബെ ഹൈകോടതി
cancel

മുംബൈ: സമാധാനപരമായ പ്രതിഷേധങ്ങൾ മൗലികാവകാശമാണെന്നും എന്നാൽ പ്രതിഷേധക്കാരുടെ വിശ്വാസ്യത, ക്രിമിനൽ പശ്ചാത്തലം, പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ പൊലീസ് നടപടി തടയുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് പരിഗണിക്കണമെന്ന് ബോംബെ ഹൈകോടതി. ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമാധാനപരമായ പ്രകടനങ്ങളിൽ പങ്കെടുത്തവർക്കെതിരായ പൊലീസ് അതിക്രമത്തിനും കസ്റ്റഡിയിലെടുക്കലിനുമെതിരെ അഭിഭാഷകൻ സവാർ ദേവ്റെ നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ കസ്റ്റഡിയിലെടുക്കരുതെന്ന് പൊലീസിന് നിർദ്ദേശം നൽകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ പ്രകടനങ്ങൾ സമാധാനപരമായിരിക്കണമെന്നും ബെഞ്ച് നിരീക്ഷിച്ചു."എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. പക്ഷേ അത് സമാധാനപരമായിരിക്കണം. മഹാരാഷ്ട്രയിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ സംയമനമാണ് കണ്ടിട്ടുള്ളത്. എന്നാൽ, പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടാകരുത്. നിരപരാധികളായ സാധാരണക്കാരുടെ മറവിൽ കുറ്റവാളികൾ പങ്കെടുക്കുന്നതിന് അവസരം ഉണ്ടാകരുത്," കോടതി പറഞ്ഞു.

മുംബൈയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ വ്യക്തികളെ പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന ഹരജികളിൽ പ്രതികരിക്കാനും ബെഞ്ച് മഹാരാഷ്ട്ര സർക്കാരിന് നിർദ്ദേശം നൽകി. സമാധാനപരമായ മാർച്ചിൽ പങ്കെടുത്തതിന് കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്ത നാല് പേർ സമർപ്പിച്ച അപേക്ഷ അഡ്വക്കേറ്റ് ഗായത്രി സിങ് കോടതിയിൽ സമർപ്പിച്ചു. ഈ നാല് പേരെയും ഒരു ദിവസം മുഴുവൻ കസ്റ്റഡിയിൽ വെക്കുകയും, വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയും, തുടർന്ന് വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തു എന്ന് സിങ് കോടതിയെ അറിയിച്ചു. ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മിഹിർ ദേശായിയും പൊലീസ് തങ്ങളുടെ വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി ആരോപിക്കുന്ന മറ്റ് രണ്ട് വ്യക്തികളുടെ സത്യവാങ്മൂലങ്ങളും കോടതിയിൽ സമർപ്പിച്ചു.

അതേസമയം, മധ്യ മുംബൈയിലെ ശിവജി പാർക്കിൽ പ്രതിഷേധങ്ങൾ ഹൈകോടതി ഉത്തരവ് വിലക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് രണ്ട് അഭിഭാഷകരും കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇവിടെ ആയിരുന്നു പ്രതിഷേധങ്ങൾ നടന്നിരുന്നത്. ഈ പരാതികൾക്കും ഹരജിക്കാരും മഹാരാഷ്ട്ര സർക്കാരും മറുപടി നൽകേണ്ടിവരുമെന്ന് ബെഞ്ച് വ്യക്തമാക്കി. കേസ് നവംബർ 19ന് വീണ്ടും പരിഗണിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Peaceful protest is fundamental right, but protesters’ credentials matter: Bombay High Court
Next Story