Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടിനുള്ളിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനം; മുർഷിദാബാദിൽ മൂന്ന് പേർ മരിച്ചു

text_fields
bookmark_border
വീടിനുള്ളിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനം; മുർഷിദാബാദിൽ മൂന്ന് പേർ മരിച്ചു
cancel

മുർഷിദാബാദ്: പശ്ചിമബം​ഗാളിലെ മുർഷിദാബാദിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. വീടിനുള്ളിൽ നാടൻ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മാമുൻ മൊല്ല എന്നയാളുടെ വീട്ടിലാണ് ഞായറാഴ്ച സ്ഫോടനം നടന്നത്.

വലിയ ശബ്ദം കേട്ട് ഓടിയെത്തുമ്പോഴാണ് വീട് സ്ഫോടനത്തിൽ തകർന്നത് കണ്ടതെന്നാണ് അയൽവാസികൾ പറയുന്നത്. വീടിന്‍റെ മേൽക്കൂരയും ചുവരുകളും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമാനമായ സ്‌ഫോടനത്തിൽ നവംബർ അവസാനം മധ്യപ്രദേശിലെ മൊറേനയിൽ മൂന്ന് വീടുകൾ തകർന്നതിനെ തുടർന്ന് നാല് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bomb Blast
Next Story