Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലി ചെയ്യുന്നതിനെക്കാൾ കൂടുതൽ വിശ്രമിക്കുന്ന ആളാണ് 'വോട്ട് ചോരി' വിളിച്ചു പറയുന്നത്; രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി വക്താവ്

text_fields
bookmark_border
Leader of Opposition Rahul Gandhi during a public address.
cancel
camera_alt

രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾക്ക് ശക്തമായി തുടരുന്നതിനിടെ ലോക്സഭ പ്രതിപക്ഷ നേതാവും എം.പിയുമായ രാഹുൽ ഗാന്ധി വിദേശ യാത്ര നടത്തുന്നതിനെ പരിഹസിച്ച് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി. രാഹുൽ തനിക്ക് ഏറ്റവും നന്നായി ചെയ്യാനറിയുന്ന കാര്യത്തിലേക്ക് തിരിച്ചെത്തിയെന്നാണ് പ്രദീപ് ഭണ്ഡാരിയുടെ പരിഹാസം.

രാഹുൽ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളെക്കാൾ അവധിക്ക് മുൻഗണന നൽകുന്നതെന്നും നവരാത്രി സമയത്ത് എന്താണ് അദ്ദേഹം ഇന്ത്യയിൽ ഇല്ലാത്തതെന്നും എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ഭണ്ഡാരി ചോദിച്ചു. ജോലി ചെയ്യുന്നതിനെക്കാൾ കൂടുതൽ വിശ്രമിക്കുന്ന ആളാണ്, 'വോട്ട് ചോരി' എന്ന് വിളിച്ചു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“രാഹുൽ ഗാന്ധി ഏറ്റവും നന്നായി ചെയ്യാനറിയുന്ന കാര്യത്തിലേക്ക് തിരിച്ചെത്തി: ഇടവേള എടുത്ത് അവധി ആഘോഷിക്കുക! രാഹുൽ ഗാന്ധി അവധിക്കായി വിദേശത്തേക്ക് പോയതായാണ് റിപ്പോർട്ടുകൾ. അദ്ദേഹം ഇന്ത്യയിലില്ല. നവരാത്രി സമയത്ത് രാഹുൽ എന്തിനാണ് വിദേശത്ത് പോകുന്നത്. ഇടവേള ആസ്വദിക്കുകയാണോ? അതോ തന്റെ ‘കൂട്ടാളികളെ’ കാണാനാണോ? ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം വിശ്രമിക്കുന്ന ആളാണ്, വോട്ട് ചോരി എന്ന് ആക്രോശിക്കുന്നത്,” ഭണ്ഡാരി എഴുതി.

നേരത്തെ, രാഹുൽ വിയറ്റ്‌നാമിലെ ഹനോയിയിലേക്ക് പോയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭണ്ഡാരിയുടെ പരിഹാസം. എന്നാൽ, കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വിവിധ സംഘടനകളുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഡൽഹിയിൽ അടുത്ത ഞായറാഴ്ചയോടെ പ്രതിഷേധം വീണ്ടും ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യാ സഖ്യം. ദസറയുടെ ഇടവേളക്ക് ശേഷം ഒക്ടോബര് 25ഓടെ പ്രതിഷേധം വീണ്ടും സജീവമാക്കാനാണ് നീക്കം. എം.പിമാര്‍ക്ക് പുറമെ സംസ്ഥാനങ്ങളില്‍ നിന്നും നേതാക്കളെയും പ്രവര്‍ത്തകരെയും ഡൽഹിയിലെത്തിക്കാനും നീക്കമുണ്ടെന്നാണ് വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP’s Pradeep Bhandari Takes Dig At Rahul Gandhi Over Reported Vietnam Visit
Next Story