Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥാനാർഥിയാകാൻ കൊലക്കേസിൽ ബിജെപി പ്രവർത്തകന്റെ ശിക്ഷ മരവിപ്പിച്ച് ഹൈകോടതി

text_fields
bookmark_border
BJP Worker Conviction Stayed for Polls
cancel

പ്രയാഗരാജ് : അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി കൊലക്കേസിൽ പ്രതിയായ ബിജെപി പ്രവർത്തകൻ നന്ത്‌ലാൽ റായുടെ ശിക്ഷ മരവിപ്പിച്ച് അലഹബാദ് ഹൈക്കോടതി. രാംജന്മഭൂമി പ്രവർത്തകനായിരുന്ന പ്രമോദ് കുമാർ നിഗത്തെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇയാൾക്കെതിരെ ശിക്ഷ വിധിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അറിയിച്ചതിനു പിന്നാലെയാണ് കോടതി ഇയാളുടെ കുറ്റക്കാരനെന്ന വിധി മരവിപ്പിക്കുകയും അപ്പീൽ തീർപ്പാക്കുന്നതു വരെ ജാമ്യവും അനുവദിച്ചത്.

ജസ്റ്റിസുമാരായ സിദ്ധാർഥ്, വിനയ് കുമാർ ദ്വിവേദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. 2017ൽ വാരാണസിയിലെ സിഗ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലക്കേസിൽ 2025ലാണ് സെഷൻസ് കോടതി നന്ത്‌ലാൽ റായ് കുറ്റക്കാരനാണെന്ന് ഉത്തരവിട്ടത്. തുടർന്ന് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. സംശയത്തിന്റെയും അനുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് കേസിൽ കുടുക്കിയതെന്നും എഫ്.ഐ.ആറിൽ നന്തലാലിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് ഏകദേശം 17 ദിവസത്തിനുശേഷമാണ് ആരോപണവിധേയമായ പങ്ക് പുറത്തുവന്നതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചതിന്റെ പിന്നാലെയാണ് കോടതി ജാമ്യം അനുവദിച്ചത്. അപ്പീലിൽ അന്തിമ വിധി വരുന്നതുവരെ ശിക്ഷയും വിധിയും മരവിപ്പിക്കാനാണ് കോടതിയുടെ നിലപാട്.

2023ലെ അഫ്സൽ അൻസാരി കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വിധിയെന്ന് കോടതി ചൂണ്ടിക്കാട്ടി. റായിയുടെ അപ്പീലിൽ അന്തിമവിധി വരുന്നതുവരെയാണ് ഹൈകോടതിയുടെ ഉത്തരവ് ബാധകമാകുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP Worker Conviction Stayed for Polls
Next Story