Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗാന്ധിയെ കൊലപ്പെടുത്തിയ പ്രത്യയശാസ്ത്രവുമായുള്ള പോരാട്ടമാണ് ജോഡോ യാത്ര- രാഹുൽ ഗാന്ധി

text_fields
bookmark_border
rahul gandhi pay tribute to mahatmagandhi
cancel

ബംഗളൂരു: മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ പ്രത്യയശാസ്ത്രവുമായുള്ള പോരാട്ടമാണ് ഭാരത് ജോഡോ യാത്രയെന്ന് രാഹുൽ ഗാന്ധി. കർണ്ണാടകയിലെ മൈസൂരുവിൽ ഖാദി ഗ്രാമോദ്യോഗ് കേന്ദ്രത്തിന്റെ ഗാന്ധി ജയന്തി ആഘോഷത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം കഴിഞ്ഞ എട്ടു വർഷം കൊണ്ട് ബി.ജെ.പി ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടിഷ് ആധിപത്യത്തിനെതിരെ മഹാത്മാ ഗാന്ധി പൊരുതിയത് പോലെ ഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രത്തോട് ഇന്ന് നമ്മൾ പൊരുതുകയാണ്. നേടിയെടുത്ത സ്വാതന്ത്ര്യം ഇല്ലാതാക്കുകയും സമൂഹത്തിൽ അസമത്വവും ഭിന്നിപ്പും സൃഷ്ടിക്കുകയുമാണ് കഴിഞ്ഞ എട്ടുവർഷമായി ആ പ്രത്യയശാസ്ത്രം- അദ്ദേഹം പറഞ്ഞു.

കർണാടകയിൽ 21 ദിവസം നീളുന്ന യാത്ര എട്ട് ജില്ലകളിലൂടെ 511 കിലോമീറ്റർ പിന്നിടും. വൈകിട്ട് നാലിന് കടക്കോള ഇൻഡസ്ട്രിയൽ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന കാൽനട യാത്ര മൈസൂരുവിലെ ജെ.എസ്.എസ് എക്സിബിഷൻ ഗ്രൗണ്ടിൽ സമാപിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bharat Jodo Yatra a battle with ideology which killed Mahatma Gandhi: Rahul Gandhi
Next Story