Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗളൂരു സ്ഫോടനക്കേസ് പ്രതി സലീം കണ്ണൂരിൽ അറസ്റ്റിൽ
text_fieldsbookmark_border
കണ്ണൂർ: 2008ൽ ബംഗളൂരുവിലെ ഒമ്പതിടങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കണ്ണൂർ പിണറായി പറമ്പായി സ്വദേശി സി. സലീമിനെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്.
കേരള പൊലീസ് നൽകിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അധികൃതർ രണ്ടു ദിവസം മുമ്പ് കണ്ണൂരിൽ എത്തിയിരുന്നു. ബുധനാഴ്ച വൈകീേട്ടാടെ പിണറായിയിൽ വെച്ചാണ് സലീമിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ ബംഗളൂരു ക്രൈംബ്രാഞ്ച് അധികൃതർക്ക് കൈമാറുമെന്നാണ് വിവരം. 23 പ്രതികളുള്ള കേസിൽ 21ാം പ്രതിയാണ് സലീം.
10 വർഷമായി ഒളിവിൽ കഴിയുന്ന സലീം പിണറായിയിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പാകിസ്താൻ പൗരനായ ഒരാളാണ് ബംഗളൂരു സ്ഫോടനക്കേസിൽ ഇനി പിടിയിലാകാനുള്ളത്.
Next Story
