ബംഗാൾ ആദ്യഘട്ട വോട്ടെടുപ്പ്; 3.6 കോടി വോട്ടർമാർ
text_fieldsകൊൽക്കത്ത: 23ന് നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 16 ജില്ലകളിലായി 3.6 കോടിയിലധികം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഡേറ്റ.
ആദ്യ ഘട്ടത്തിലെ വോട്ടർ പട്ടികയിൽ 1.84 കോടി പുരുഷന്മാരും 1.75 കോടി സ്ത്രീകളും 465 ട്രാൻസ് ജെൻഡർമാരും ഉൾപ്പെടുന്നതായി ശനിയാഴ്ച പുറത്തിറക്കിയ കമീഷൻ ഡേറ്റ വ്യക്തമാക്കുന്നു. ജില്ലകളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മുർശിദാബാദിലാണ്. 50.26 ലക്ഷം. ഏറ്റവും കുറവ് കലിംപോങ്ങിലും. 2.01 ലക്ഷം. ആദ്യ ഘട്ടത്തിൽ 152 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 29ന് 142 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നാലിന്.

