പ്രായപൂർത്തിയാകാത്ത യുവാവ് സ്ഥിരമായി ശല്യപ്പെടുത്തി; 15കാരി മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ ഹമിർപൂർ ഗ്രാമത്തിൽ 15കാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.
പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത യുവാവ് സ്ഥിരമായി ശല്യം ചെയ്തിരുന്നതായും ഇതേത്തുടർന്നാണ് അവർ കടുംകൈ ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കാൺപൂരിൽ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി.
'നിരന്തരം ശല്യം ചെയ്തതിനെ തുടർന്ന് 16കാരനെ തിങ്കളാഴ്ച പെൺകുട്ടിയെ ബന്ധുക്കൾ മർദിച്ചിരുന്നു. എന്നാൽ അവർ പരാതി നൽകാൻ വിസമ്മതിച്ചു' -ഹമിർപൂർ പൊലീസ് സൂപ്രണ്ട് നരേന്ദർ കുമാർ സിങ് പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് പൊലീസ് യുവാവിനെ ശാസിച്ച് വിട്ടയച്ചിരുന്നു.
തിങ്കളാഴ്ചത്തെ സംഭവ ശേഷം കുട്ടി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ചൊവ്വാഴ്ച രാവിലെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കാൺപൂരിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്തു.

