ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനത്തെ സർക്കാർ അനുകൂലിക്കുന്നില്ല –മന്ത്രി
text_fieldsതിരുവനന്തപുരം: ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനത്തെ സംസ്ഥാന സർക്കാർ അനുകൂലിക്കുന്നില്ലെന്നും ഉപസമിതി യോഗത്തിൽ ഗതാഗത സെക്രട്ടറിയുടേതായി വന്ന പരാമർശം തെറ്റാണെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച ഉപസമിതി യോഗത്തിൽ ഗതാഗത സെക്രട്ടറി പറഞ്ഞുവെന്നതായുള്ള മിനിറ്റ്സ് പരാമർശം തെറ്റാണ്. ആ മിനിറ്റ്സ് സർക്കാർ അംഗീകരിക്കുന്നില്ലെന്നും തിരുത്താൻ ആവശ്യപ്പെട്ടതായും െഎ.സി. ബാലകൃഷ്ണെൻറ ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി.
രാത്രി യാത്രയുമായി ബന്ധപ്പെട്ട് വനം പരിസ്ഥിതി വകുപ്പുകള്‍ കര്‍ശനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിനെ തുടർന്നാണ് പ്രശ്നത്തെക്കുറിച്ച ്പഠിക്കാന്‍ ഉപസമിതിയെ നിയോഗിച്ചത്
