Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതംമാറാൻ ഭീഷണി, മർദനം; പശ്ചിമ ബംഗാളിൽ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെ ബജ്റംഗ്ദർ ആക്രമണം

text_fields
bookmark_border
മതംമാറാൻ ഭീഷണി, മർദനം; പശ്ചിമ ബംഗാളിൽ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെ ബജ്റംഗ്ദർ ആക്രമണം
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂർ ജില്ലയിലെ മൂന്ന് ക്രിസ്ത്യൻ കുടുംബങ്ങളെ ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും മതം മാറാൻ നിർബന്ധിച്ചതായും ആരോപണം. മൂന്ന് ദിവസങ്ങളോളം നീണ്ടുനിന്ന പീഡന വിവരം ഒക്ടോബർ 20 ചൊവ്വാഴ്ചയാണ് പുറത്തറിഞ്ഞത്.

പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെയുള്ള സ്ത്രീകളെ പീഡിപ്പിക്കുകയും അവരുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തുവെന്നും അതിക്രമത്തിന് ഇരയായ കുടുംബങ്ങൾ വെളിപ്പെടുത്തി. ഒക്ടോബർ 19ന് ദുർഗാ പൂജ പന്തലിൽ ഇവരെ അഞ്ജലി അർപ്പിക്കാൻ നിർബന്ധിച്ചതായും ആരോപണമുണ്ട്.

ബജ്റംഗ്ദൾ പ്രവർത്തകരുടെ സംഘം ഒരു കുടുംബത്തിലെ വീട്ടിലെത്തി മതം മാറാനും ക്രിസ്തുമതത്തെ തള്ളിപ്പറയാനും ആവശ്യപ്പെട്ടുവെന്ന് കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകൻ പറഞ്ഞു. ‘ഒക്ടോബർ 18,19 തീയതികളിൽ, ബജ്റംഗ്ദൾ അംഗങ്ങളുടെ ഒരു സംഘം ഒരു കുടുംബത്തിലെ വീട്ടിലെത്തി അവരോട് ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. അവർ വിസമ്മതിച്ചപ്പോൾ, സംഘം അവരെ ആക്രമിച്ചു. തലയിൽ ഗുരുതരമായി അടിയേറ്റതോടെ ഒരു സ്ത്രീക്ക് ബോധം നഷ്ടപ്പെട്ടു.’ -അഭിഭാഷകൻ പരാതിപ്പെട്ടു.

അബോധാവസ്ഥയിലായ ഒരു സ്ത്രീയുടെ സാരി സംഘം അഴിച്ചുമാറ്റിയെന്നും അഭിഭാഷകൻ ആരോപിച്ചു. തന്നെ ‘ശുദ്ധീകരണ ചടങ്ങി’നായി കുളിക്കാൻ നിർബന്ധിതയാക്കിയെന്നും യുവതി പറഞ്ഞതായി അഭിഭാഷകൻ വെളിപ്പെടുത്തി.

ചന്ദ്രകോണ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് കുടുംബങ്ങളും സമാനമായ പീഡനം നേരിട്ടിട്ടുണ്ടെന്നാണ് വിവരം. 14 വയസ്സുള്ള പ്രായപൂർത്തിയാകാത്ത മകളെ ബജ്റംഗ്ദൾ പ്രവർത്തകർ കഴുത്ത് ഞെരിക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തുവെന്നും ആരോപണമുണ്ട്. ‘ഈ പ്രദേശത്തെ മൂന്ന് കുടുംബങ്ങളെയും ലക്ഷ്യമിട്ടിട്ടുണ്ട്. ഒരു കുടുംബത്തിലെ 14 വയസ്സുള്ള പെൺകുട്ടിയെ കഴുത്ത് ഞെരിക്കുകയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് വസ്ത്രങ്ങൾ കീറുകയും ചെയ്തു. അവളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തി. കുടുംബം അവളെ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്’ അഭിഭാഷകൻ പറഞ്ഞു.

പൊലീസിനെ അറിയിച്ചാൽ തീകൊളുത്തി കൊല്ലുമെന്ന് ബജ്റംഗ്ദൾ സംഘം ഭീഷണിപ്പെടുത്തിയതായും അഭിഭാഷകൻ പറഞ്ഞു. പൊലീസിനെ സമീപിച്ചപ്പോൾ ജീവിക്കണമെങ്കിൽ സംഘം പറയുന്നത് പോലെ ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 7.30 ഓടെ മൂന്ന് കുടുംബങ്ങളിലെയും ഭർത്താക്കന്മാരെ കൊണ്ടുപോയതായും ഭാര്യമാരോട് ചടങ്ങുകൾക്കായി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചതായും അഭിഭാഷകൻ അവകാശപ്പെട്ടു.

‘ഈ കുടുംബങ്ങൾക്ക് വിശ്വാസം ഉപേക്ഷിക്കാൻ താൽപ്പര്യമില്ല. പരാതി നൽകാൻ ആഗ്രഹമുണ്ടെങ്കിലും പൊലീസും അവരെ പിഡീപ്പിച്ചതിനാൽ പേടിയാണ്. ഗ്രാമത്തിൽ നിന്ന് പുറത്ത് പോകാനാണ് ഇവരുടെ ആഗ്രഹം’ -അഭിഭാഷകൻ പറഞ്ഞു.

അതേസമയം, ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ എത്തിയതിന് ശേഷം ക്രിസ്ത്യൻ സമുദായാംഗങ്ങൾക്കെതിരെ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ടെന്ന് ഇന്ത്യ ഹേറ്റ് ലാബിന്റെ റിപ്പോർട്ട് ചെയ്തിരുന്നു. 2026 മെയ് 13നും സെപ്റ്റംബർ 20നും ഇടയിൽ പശ്ചിമ ബംഗാളിലെ 13 ജില്ലകളിലായി ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് കുറഞ്ഞത് 60 സംഭവങ്ങളെങ്കിലും ഉണ്ടായതായി റിപ്പോർട്ടിലുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bajrang Dal workers forced to convert Three Christian families in Bengal
Next Story