പ്രകൃതിവിരുദ്ധ പീഡനം; ആൾദൈവം അറസ്റ്റിൽ
text_fieldsകോട്ട (രാജസ്ഥാൻ): കൗമാരക്കാരായ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും 20 വയസ്സുകാരെന ആത്മഹത്യക്ക് പ്രേരിപ്പിക്കുകയുംചെയ്ത കുറ്റത്തിന് ആൾദൈവം അറസ്റ്റിൽ. ശക്തി, ജഗദംബ ദേവിയുടെ അവതാരമാെണന്ന് അവകാശപ്പെടുന്ന കുൽദീപ് സിങ് ഝാല (38) എന്ന ജഗദംബ ബാബയാണ് ചൊവ്വാഴ്ച അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരി 19നാണ് യുവരാജ് സിങ്(20)എന്ന യുവാവ് ആത്മഹത്യ ചെയ്തത്. യുവരാജിെൻറ പിതാവ് ബാബക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് പരാതി നൽകിയിരുന്നു. യുവാവിെൻറ വിവാഹം ഉറപ്പിച്ചതറിഞ്ഞ ബാബ ഇയാളെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയിരുന്നത്രേ. ബാബ ലൈംഗിക പീഡനത്തിനിരയാക്കുന്നതായി ചില യുവാക്കൾ പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്.
നൂറുകണക്കിന് അനുയായികളുള്ള ബാബ വർഷത്തിലൊരിക്കൽ നവരാത്രി ദിനത്തിൽ സ്ത്രീവേഷധാരിയായി നഗരത്തിലൂടെ േഘാഷയാത്രയും സംഘടിപ്പിക്കാറുണ്ട്.
