Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഗ്യാനേഷ്, മോദി, അമിത് ഷാ ആധുനിക അസുരന്മാർ; നന്മ പുനഃസ്ഥാപിക്കാനാണ് ഇവരുടെ കോലം കത്തിച്ചത്'- ഡൽഹിയിൽ മർദനമേറ്റ വിദ്യാർഥി ആതിര

text_fields
bookmark_border
ഗ്യാനേഷ്, മോദി, അമിത് ഷാ ആധുനിക അസുരന്മാർ; നന്മ പുനഃസ്ഥാപിക്കാനാണ് ഇവരുടെ കോലം കത്തിച്ചത്- ഡൽഹിയിൽ മർദനമേറ്റ വിദ്യാർഥി ആതിര
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ദസറ ദിനത്തിൽ എൻ.എസ്.യു.ഐ നേതൃത്വത്തിൽ ഡൽഹിയിൽ കൂറ്റൻ പ്രതിഷേധം. നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവരുടെ ചിത്രങ്ങൾ വച്ച പത്തു തലയുള്ള അസുരന്റെ കോലമാണ് പ്രതിഷേധക്കാർ കത്തിച്ചത്.

ഇന്ത്യയെ മിശ്ര സമ്പദ്‌വ്യവസ്ഥയിൽ നിന്ന് പൂർണ്ണമായും മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ നടക്കുകയാണെന്ന് എൻ.എസ്.യു.ഐ പ്രവർത്തക ആതിര മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം അടിയറവു വെക്കുന്ന ഭരണകൂട നിലപാടുകൾക്കെതിരെയും ഒരു പൗരന്റെ അടിസ്ഥാന അവകാശമായ വോട്ടവകാശം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയ്‌ക്കെതിരെയുമാണ് ഈ സമരമെന്നും അവർ പറഞ്ഞു.

"അസുരനായ രാവണനെ നിഗ്രഹിച്ച് നന്മ പുനഃസ്ഥാപിക്കാനുള്ള ആഘോഷമാണ് ദസറ. വോട്ടവകാശം നിഷേധിച്ച ഗ്യാനേഷ് കുമാർ, നരേന്ദ്ര മോദി, അമിത് ഷാ എന്നിവരെ ആധുനിക അസുരന്മാരായാണ് ഞങ്ങൾ കാണുന്നത്. നന്മ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ കോലം കത്തിച്ചത്," -ആതിര വ്യക്തമാക്കി.

കയ്യിലും ചൂണ്ടുവിരലിലും വെളുത്ത തുണി ചുറ്റിയാണ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇന്ത്യൻ ജനാധിപത്യം ജനങ്ങൾക്ക് നൽകുന്ന വോട്ടവകാശവും സ്വാതന്ത്ര്യവും തച്ചുടയ്ക്കപ്പെട്ടതിന്റെ സൂചനയാണിതെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. ദസറയെ ഒരു രാഷ്ട്രീയ പോരാട്ടമായാണ് എൻ.എസ്.യു.ഐ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Athira, Student Beaten in Delhi: 'Gyanesh, Modi, Amit Shah Are Modern Asuras; Burnt Effigies to Restore Goodness'
Next Story