Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഷകസമരം: അന്താരാഷ്​ട്ര സമൂഹം ശബ്​ദമയുർത്തുന്നത്​ മനുഷ്യാവകാശ ലംഘനത്തിനെതിരെയെന്ന്​ സോനാക്ഷി സിൻഹ

text_fields
bookmark_border
കർഷകസമരം: അന്താരാഷ്​ട്ര സമൂഹം ശബ്​ദമയുർത്തുന്നത്​ മനുഷ്യാവകാശ ലംഘനത്തിനെതിരെയെന്ന്​ സോനാക്ഷി സിൻഹ
cancel

ന്യൂഡൽഹി: കർഷകസമരത്തിന്​ അനുകൂലിക്കുന്നവർക്കെതിരെ ഇന്ത്യയിലെ സെലിബ്രേറ്റികൾ നടത്തുന്ന കാമ്പയിനെ വിമർശിച്ച്​ ബോളിവുഡ്​ താരം സോനാക്ഷി സിൻഹ. ഇൻസ്റ്റഗ്രാം സ്​റ്റോറിയിലാണ്​ കാമ്പയിനെതിരെ അവർ രംഗത്തെത്തിയത്​. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായാണ്​ അന്താരാഷ്​ട്ര സമൂഹം ശബ്ദമുയർത്തിയത്​. ഇന്‍റർനെറ്റ്​ റദ്ദാക്കൽ, അഭിപ്രായസ്വാതന്ത്ര്യത്തിലെ നിയന്ത്രണങ്ങൾ, സർക്കാർ പ്രൊപ്പഗൻഡ, വിദ്വേഷ പ്രസംഗം എന്നിവക്കെതിരെയായിരുന്നു വിമർശനങ്ങളെന്നും സോനാക്ഷി സിൻഹയുടെ വ്യക്​തമാക്കി.

മാധ്യമപ്രവർത്തകർ അക്രമിക്കപ്പെടുകയാണ്​. ഇന്‍റർനെറ്റ്​ നിരോധിക്കുന്നു. സർക്കാർ സംവിധാനങ്ങളും ചില മാധ്യമങ്ങളും കർഷകരെ നിന്ദിക്കുന്നു. ഈ പ്രശ്​നങ്ങളാണ്​ അന്താരാഷ്​ട്രതലത്തിൽ ചർച്ചയായതെന്നും സോനാക്ഷി സിൻഹ പറഞ്ഞു.

കർഷകസമരത്തെ കുറിച്ച്​ അഭിപ്രായം പറയുന്നവരെ രാജ്യത്തിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിൽ അനധികൃതമായി ഇടപെടുന്നവരെന്ന്​ മുദ്രകുത്തുന്നത്​ ശരിയല്ല. ഒരു മനുഷ്യൻ സമൂഹത്തിലെ മറ്റ്​ മനുഷ്യർക്ക്​ വേണ്ടി ഇടപെടുന്നതായി മാത്രമേ അതിനെ കാണാൻ സാധിക്കുകയുള്ളുവെന്നും സോനാക്ഷി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - As Celebs Follow Government Cue On Farmers, Sonakshi Sinha Says No
Next Story