കെജ്രിവാളിെൻറ വാഗണർ കാർ മോഷണം പോയി
text_fields
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ വാഗണർ കാർ െസക്രേട്ടറിയറ്റ് വളപ്പിൽനിന്ന് പട്ടാപ്പകൽ മോഷണം പോയി. മുഖ്യമന്ത്രിയായേപ്പാൾ അടുത്തകാലം വരെ ഒൗദ്യോഗിക വാഹനമായി അദ്ദേഹം ഉപയോഗിച്ചിരുന്നതാണ് ഇൗ നീല വാഗണർ.
സെക്രേട്ടറിയറ്റ് േകാമ്പൗണ്ടിൽ നിർത്തിയിട്ട കാർ വ്യാഴാഴ്ച ഉച്ചേയാടെയാണ് കാണാതായത്. വിദേശ ഇന്ത്യക്കാരനായ ആം ആദ്മി പാർട്ടി പ്രവർത്തകൻ സമ്മാനിച്ച വാഹനം മുഖ്യമന്ത്രിയായപ്പോൾ കെജ്രിവാൾ ഒൗദ്യോഗിക വാഹനമായി ഉപയോഗിക്കാൻ തുടങ്ങിയത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആം ആദ്മി പാർട്ടി മീഡിയ കോഒാഡിനേറ്റർ വന്ദനം സിങ് ആണ് നിലവിൽ ഉപയോഗിക്കുന്നത്. ഡൽഹി െപാലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
