Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈനീസ് ഏജന്റുമാർക്ക് രഹസ്യവിവരങ്ങൾ ചോർത്തിയെന്ന് പരാതി; കരസേന ഉദ്യോഗസ്ഥന്റെ ഭാര്യക്കെതിരെ കേസ്

text_fields
bookmark_border
ചൈനീസ് ഏജന്റുമാർക്ക് രഹസ്യവിവരങ്ങൾ ചോർത്തിയെന്ന് പരാതി; കരസേന ഉദ്യോഗസ്ഥന്റെ ഭാര്യക്കെതിരെ കേസ്
cancel

ശ്രീനഗർ: വിദേശ രഹസ്യന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ ചോർത്തിനൽകിയെന്ന പരാതിയിൽ കരസേന ഉദ്യോഗസ്ഥന്റെ ഭാര്യക്കെതിരെ കേസ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന രേഖകൾ കൈമാറിയെന്ന ആരോപണത്തിലാണ് ജമ്മു കശ്മീർ ഗാന്ധിനഗർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഔദ്യോഗിക രഹസ്യ നിയമത്തിലെ 3, 5 വകുപ്പുകളും ഭാരതീയ ന്യായ സംഹിതയിലെ 152, 61(2) വകുപ്പുകളും പ്രകാരമാണ് തെലങ്കാന സ്വദേശിനിക്കെതിരെ കേസെടുത്തത്.

രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു പൊലീസ് സംഘം. അക്കാദമിക് വിദഗ്ധരെന്ന വ്യാജേന സമീപിച്ച ചൈനീസ് ഏജന്റുമാർക്കാണ് വിവരങ്ങൾ കൈമാറിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഏജന്റുമാർ വ്യാജന്മാരായി വന്നത് യുവതിയ്ക്ക് തിരിച്ചറിയാൻ കഴിയാതെപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം.

തുടക്കത്തിൽ പരിസ്ഥിതി, ഭൗമരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതിപ്പിച്ചാണ് ചൈനീസ് ഏജന്റുകൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇവർ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൽ എഴുതിനൽകാൻ ആവശ്യപ്പെടുകയായിരുന്നു.

രഹസ്യ വിവരങ്ങളും ഫോട്ടോകളും ഇലക്ട്രോണിക് ഡാറ്റയും എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ മാർഗങ്ങളിലൂടെ വിദേശ ഏജൻസികൾക്ക് കൈമാറിയെന്നാണ് സംശയിക്കുന്നത്. യുവതി അറിയാതെ കെണിയിൽ വീണതാണോ എന്ന് അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. വിദേശ ഏജൻസികളുമായി യുവതിക്ക് എങ്ങനെ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞുവെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Army Officer's Wife Booked for Allegedly Leaking Classified Secrets to Chinese Agents
Next Story