Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ബി​ഹാ​ർ ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ബി​ഹാ​ർ ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു
cancel

പ​ട്ന: കേ​ര​ള​ത്തി​ൽ​നി​ന്ന് സ്ഥാ​ന​മൊ​ഴി​ഞ്ഞ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വ്യാ​ഴാ​ഴ്ച ബി​ഹാ​ർ ഗ​വ​ർ​ണ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. പ​ട്ന ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് കെ. ​വി​നോ​ദ്ച​ന്ദ്ര​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്‍കു​മാ​ർ, ഉ​പ​മു​ഖ്യ​മ​ന്ത്രി സ​മ്ര​ത് ചൗ​ധ​രി, മ​റ്റു മ​ന്ത്രി​മാ​ർ, വി​ശി​ഷ്ടാ​തി​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​ത്തി​ന്റെ ഉ​ജ്ജ്വ​ല പൈ​തൃ​ക​ത്തി​ന് അ​നു​സൃ​ത​മാ​യി താ​ൻ സേ​വ​നം​ചെ​യ്യു​മെ​ന്ന് തി​ങ്ക​ളാ​ഴ്ച പ​ട്ന​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞി​രു​ന്നു. ബി​ഹാ​ർ ഗ​വ​ർ​ണ​​റാ​യി​രു​ന്ന രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ കേ​ര​ള ഗ​വ​ർ​ണ​റാ​യി വ്യാ​ഴാ​ഴ്ച ചു​മ​ത​ല​യേ​റ്റി​ട്ടു​ണ്ട്.

കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നാണ് ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് മാറ്റിയത്. 26 വര്‍ഷത്തിനു ശേഷം ബിഹാറില്‍ ഗവര്‍ണറാകുന്ന മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമാണ് കേരളത്തിൽ നിന്ന് മടങ്ങിയത്. മലയാളത്തിൽ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്.

തിങ്കളാഴ്ച പട്‌നയിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, സ്പീക്കര്‍ നന്ദ കിഷോര്‍ യാദവ് തുടങ്ങിയവര്‍ സ്വീകരിച്ചു. ഇതിനു പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാർ നിയുക്ത ​ഗവർണറെ സന്ദർശിക്കുകയും ചെയ്തിരുന്നു.കേരളവുമായുള്ള സഹകരണം ജീവിതകാലം മുഴുവൻ തുടരുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Arif Mohammed Khan takes oath as Bihar governor
Next Story