Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആന്ധ്ര കോൺ. അധ്യക്ഷയുടെ കുടുംബ സ്വത്ത് 168 കോടി
text_fieldsbookmark_border
അമരാവതി: ആന്ധ്രപ്രദേശിലെ കടപ്പയിൽ മത്സരിക്കുന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ഷർമിളക്ക് 168 കോടി രൂപയുടെ കുടുംബസ്വത്തുണ്ടെന്ന് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇതിൽ 82 കോടി രൂപയുടെ സ്വത്ത് സഹോദരനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്ക് കൊടുക്കാനുള്ളതാണ്. ജഗന്റെ ഭാര്യ ഭാരതി റെഡ്ഡിക്ക് 19.56 ലക്ഷം രൂപ നൽകാനുണ്ട്.
ഷർമിളയുടെ ഭർത്താവ് അനിൽ കുമാറിന് 49 കോടി രൂപയുടെ സ്വത്തുണ്ട്. അനിൽ കുമാർ ഭാര്യക്ക് 30 കോടിയോളം രൂപ നൽകാനുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2023-24 സാമ്പത്തിക വർഷം ഷർമിളയുടെ വരുമാനം 97 ലക്ഷം രൂപയാണ്.
Next Story

