Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്യമൃഗങ്ങളിറങ്ങിയോ? ആകാശവാണി മുന്നറിയിപ്പ് നൽകും; മധ്യപ്രദേശ്‌ വനം വകുപ്പിന്റെതാണീ പദ്ധതി

text_fields
bookmark_border
All India Radio expands role in Madhya Pradesh warns villagers about elephant tiger leopard movements
cancel

ഭോപ്പാല്‍: വന്യമൃഗ ആക്രമണത്തിന് നാടിന്റെ ഉറക്കം കെടുത്തുമ്പോൾ മധ്യപ്രദേശിൽ നിന്നൊരു സന്തോഷ വാർത്ത. ഇനി മേലിൽ മധ്യപ്രദേശില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങളുമായി ഓള്‍ ഇന്ത്യ റേഡിയോ(എ.ഐ.ആർ) ഉണ്ടാവും. മധ്യപ്രദേശിൽ ആനകള്‍, കടുവകള്‍, പുള്ളിപ്പുലികള്‍ എന്നിവയുടെ സഞ്ചാരത്തെ കുറിച്ച് റേഡിയോ വഴി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണീ പുതിയ പദ്ധതി.

വന്യമൃഗശല്യം മൂലം ഏ​റെ പ്രയാസം നേരിടുന്ന ഷാഹ്‌ഡോള്‍, ഉമാരിയ, അനുപൂര്‍ ജില്ലകളിലെ ഗ്രാമീണരാണീ പദ്ധതിയുടെ ഗുണഭോക്താക്കൾ. ആനകള്‍, കടുവകള്‍, പുള്ളിപ്പുലികള്‍ എന്നിവയുടെ സാന്നിധ്യത്തെ കുറിച്ച് മാത്രമല്ല, വന്യമൃഗങ്ങളെ നേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആകാശവാണി മുന്നറിയിപ്പുകള്‍ നല്‍കി തുടങ്ങിയിരിക്കുകയാണിപ്പോൾ.

മധ്യപ്രദേശ് വനം വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആകാശവാണിയിലെ വിവിധ പരിപാടികള്‍ക്കിടയില്‍ ജനങ്ങളിലെത്തിക്കും. ഛത്തീസ്ഗഡില്‍ ആനകളുടെ സഞ്ചാരത്തെ കുറിച്ച് ജനങ്ങള്‍ക്ക് സമാന രിതിയില്‍ മുന്നറിയിപ്പുകള്‍ നല്‍കിവരുന്നുണ്ട്. പുതിയ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ ഈരീതി അവലംഭിക്കാൻ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - All India Radio expands role in Madhya Pradesh warns villagers about elephant tiger leopard movements
Next Story