‘കൊറോണ ൈവറസ് വായുവിലൂടെ പകരും, മാസ്ക് ശീലമാക്കണം’
text_fieldsന്യൂഡൽഹി: കൊറോണ വൈറസ് വായുവിലേടെയും പകരുമെന്നും മാസ്ക് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നും ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി (സി.എസ്.ഐ.ആർ). കോവിഡ് വായുവിലൂടെ പകരുമെന്ന കണ്ടെത്തലിന് അടിസ്ഥാനമുണ്ടെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.എസ്.ഐ.ആറിെൻറ പ്രതികരണം.
കൊറോണ ൈവറസ് വായുവിലൂടെ പകരുന്നതിന് വ്യക്തമായ സാധ്യത കാണുന്നു. അടച്ചിട്ട സ്ഥലങ്ങളിലും ആൾക്കൂട്ടങ്ങളിലും മാസ്ക് ധരിക്കുന്നത് ഇതിനെ പ്രതിരോധിക്കാൻ ഫലപ്രദമായ മാർഗമാണെന്നും സമിതി ചൂണ്ടിക്കാണിക്കുന്നു.
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന് നിരവധി പഠനങ്ങൾ തെളിവാണെന്ന് സി.എസ്.ഐ.ആർ തലവൻ ശേഖർ സി. മാണ്ഡെ പറഞ്ഞു. രോഗവ്യാപനം തടയുന്നതിനായി ആൾക്കൂട്ടം ഒഴിവാക്കണം, അടച്ചിട്ട മുറിയാണെങ്കിൽ വെൻറിലേഷൻ ഉറപ്പുവരുത്തണമെന്നും മാസ്ക് ജീവിത ശീലമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
