എ.െഎ.എ.ഡി.എം.കെ ലയനം രണ്ടു ദിവസത്തിനുള്ളിലുണ്ടാവുമെന്ന് ഒ.പി.എസ്
text_fieldsചെന്നൈ: എ.െഎ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും തമ്മിൽ ലയിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പന്നീർസെൽവം. എടപാടി പളനസ്വാമി വിഭാഗവുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്നും പന്നീർശെൽവം പറഞ്ഞു.
ലയനം സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമിയും പ്രതികരിച്ചു. ഞായറാഴ്ച പന്നീർസെൽവം മധുരയിലേക്ക് പോകും. മധുരയിൽ പാർട്ടി നേതാക്കളുമായി പന്നീർസെൽവം നിർണായക ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇൗ ചർച്ചകൾക്ക് ശേഷമാവും അന്തിമ തീരുമാനം ഉണ്ടാവുക.
ലയനം സംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ച രാത്രിയുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം മൂലം നീളുകയായിരുന്നു. പന്നീർസെൽവം പക്ഷത്തിലെ ചില മുതിർന്ന നേതാക്കൾക്ക് ലയനത്തോടുള്ള അതൃപ്തിയാണ് തീരുമാനം നീളാൻ കാരണമെന്നാണ് റിപ്പോർട്ട്.
