ഭൂമിയോട് വിടചൊല്ലി; ഇനി ‘ആദിത്യ’ക്ക് സൂര്യയാത്ര
text_fieldsRepresentational Image
ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൂര്യനിരീക്ഷണ ദൗത്യമായ ‘ആദിത്യ -എൽ വൺ’ പേടകം ഭൂമിയോട് വിടപറഞ്ഞു. ഭൂമിയുടെ ഗുരുത്വാകർഷണ പരിധിവിട്ട പേടകം സൂര്യനിലെ ലഗ്റേഞ്ച് പോയന്റായ എൽ വണിലേക്കുള്ള യാത്രതുടങ്ങി. ചൊവ്വാഴ്ച രാവിലെയാണ് പേടകത്തെ ഈ പാതയിലേക്ക് മാറ്റുന്ന പ്രക്രിയ പൂർത്തിയാക്കിയതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ഇനിയുള്ള വിവിധ ഘട്ടങ്ങളിലൂടെ 110 ദിവസം നീണ്ട യാത്രക്ക് ശേഷമാണ് ഭൂമിക്കും സൂര്യനും മധ്യേയുള്ള എൽ വൺ പോയന്റിൽ പേടകം എത്തുക. സൂര്യദിശയിലുള്ളതും ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ളതുമായ പോയന്റാണ് എൽ വൺ. ഇതിനെ വലംവെച്ചാണ് പേടകം സൂര്യനെ നിരീക്ഷിക്കുക. ഇത് അഞ്ചാം തവണയാണ് ആദിത്യയുടെ ഭ്രമണപഥമാറ്റം നടത്തിയത്.

