Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപ് കുമാർ ഇന്ത്യയുടെ 'കോഹിനൂർ', ഭാരതരത്ന അർഹിക്കുന്നു -സൈറ ബാനു

text_fields
bookmark_border
Dileep Kumar
cancel
Listen to this Article

മുംബൈ: ബോളിവുഡിലെ അനശ്വര നടന്മാരിലൊരാളായിരുന്ന ദിലീപ് കുമാറിനെ ഭാരതരത്ന നൽകി ആദരിക്കണമെന്ന് ഭാര്യയും നടിയുമായ സൈറ ബാനു. മരണാനന്തര ബഹുമതിയായി ദിലീപ് കുമാറിന് സമർപ്പിച്ച ഡോ. അംബേദ്കർ പുരസ്കാരം ഏറ്റുവാങ്ങുമ്പോഴാണ് സൈറ ഇക്കാര്യം പറഞ്ഞത്.

"അദ്ദേഹത്തിന് ഭാരതരത്ന ലഭിക്കേണ്ടതാണ്. ഈശ്വര നിശ്ചയം കൂടിയാണത്. അദ്ദേഹം രാജ്യത്തിന്‍റെ 'കോഹിനൂർ' ആണ്, ഭാരതരത്ന തീർച്ചയായും അർഹിക്കുന്നുണ്ട്" വികാരാധീനയായി അവർ പറഞ്ഞു. ദിലീപ് കുമാർ ഓർമകളിൽ മാത്രമല്ല, ഓരോ ചുവടിലും ഒപ്പമുണ്ടെന്നും ഓർമകൾ പങ്കുവെച്ച് സൈറ പറഞ്ഞു.

ഇന്ത്യൻ സിനിമയിൽ നിരവധി കഥാപാത്രങ്ങളെ ദിലീപ് കുമാർ അഭ്രപാളിയിൽ അനശ്വരമാക്കിയിട്ടുണ്ട്. രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് പുരസ്കാരവേളയിൽ കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Saira Banu Says Dilip Kumar Should Be Given Bharat Ratna
Next Story