Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളപ്പണ ഇടപാട്: നോറ ഫത്തേഹിയെ വീണ്ടും ചോദ്യം ചെയ്തു

text_fields
bookmark_border
കള്ളപ്പണ ഇടപാട്: നോറ ഫത്തേഹിയെ വീണ്ടും ചോദ്യം ചെയ്തു
cancel

ന്യൂഡൽഹി: ബോളിവുഡ് താരങ്ങളടക്കം ​പ്രതി ചേർക്കപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി നോറ ഫത്തേഹിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. വിവിധ തട്ടിപ്പു കേസുകളിൽ ഉൾപ്പെട്ടയാളെന്ന് ആരോപിക്കപ്പെട്ട സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള കേസിലാണ് നോറ ഫത്തേഹിയുടെ മൊഴി പുതുതായി രേഖപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.

കാനഡ വംശജയും ഏതാനും വർഷമായി ബോളിവുഡിലെ സാന്നിധ്യവുമായ ഇവരിൽനിന്ന്, ചന്ദ്രശേഖറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞുവെന്നും അധികൃതർ സൂചിപ്പിച്ചു. ഇതേ കേസിൽ നേരത്തെ നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Nora Fatehi leaves from ED office in Delhi after being questioned
Next Story