Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാരാഗ്ലൈഡിങ്ങിനിടെ അപകടം; വനിത വിനോദസഞ്ചാരിക്കും പരിശീലകനും ദാരുണാന്ത്യം

text_fields
bookmark_border
പാരാഗ്ലൈഡിങ്ങിനിടെ അപകടം; വനിത  വിനോദസഞ്ചാരിക്കും പരിശീലകനും ദാരുണാന്ത്യം
cancel

പനാജി: വടക്കൻ ഗോവയിൽ പാരാഗ്ലൈഡിങ്ങിനിടെ മലയിടുക്കിൽ ഇടിച്ച് വീണ് വനിതാ വിനോദസഞ്ചാരിക്കും പരിശീലകനും ദാരുണാന്ത്യം. ഗോവയിലെ കേരി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.

പൂനെ സ്വദേശി ശിവാനി ഡബിൾ (27), നേപ്പാൾ പൗരനായ പരിശീലകൻ സുമാൽ നേപ്പാളി (26) എന്നിവരാണ്‌ മരിച്ചത്.

ഇന്നലെ വൈകീട്ട് അഞ്ച്‌ മണിയോടെയായിരുന്നു അപകടം. പറന്നുയർന്ന ഉടൻ തന്നെ പാരാഗ്ലൈഡർ മലയിടുക്കിലേക്ക്‌ മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു.

മനുഷ്യജീവന്‍ അപകടത്തിലാക്കി എന്ന കാരണം ചൂണ്ടിക്കാട്ടി കമ്പനി ഉടമ ശേഖർ റൈസാദയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം മന്ദ്രേം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Accident while paragliding Female tourist and coach dead
Next Story