Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മുത്തശ്ശി മരിച്ച വിവരം അറിയിച്ചിട്ടും ഫോൺ തന്നില്ല, ക്രൂരത കാട്ടി ഡൽഹി പൊലീസ്'; രൂക്ഷ വിമർശനവുമായി അഭിജിത് ദീപ്കെ

text_fields
bookmark_border
മുത്തശ്ശി മരിച്ച വിവരം അറിയിച്ചിട്ടും ഫോൺ തന്നില്ല, ക്രൂരത കാട്ടി ഡൽഹി പൊലീസ്; രൂക്ഷ വിമർശനവുമായി അഭിജിത് ദീപ്കെ
cancel
camera_alt

അഭിജിത് ദീപ്കെ

ന്യൂഡൽഹി: മുത്തശ്ശി മരിച്ച വിവരം അറിയിച്ചെന്ന വാദവുമായെത്തിയ ഡൽഹി പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ. മരണ വിവരം അറിയിച്ചപ്പോൾ ബന്ധുക്കളോട് ഒരു മിനിറ്റ് സംസാരിക്കാൻ ഫോൺ തരാൻ ആവശ്യപ്പെട്ടെങ്കിലും തന്നില്ല. പുലർച്ചെ 3.30നാണ് പൊലീസ് അച്ഛനോട് സംസാരിക്കാൻ ഫോൺ തന്നതെന്നും അദ്ദേഹം വിവരിച്ചു.

വലിയ ട്രോമയാണ് തനിക്ക് ഡൽഹി പൊലീസിൽ നിന്നുണ്ടായതെന്നും ദീപ്കെ വിവരിച്ചു. കസ്റ്റഡിയിലിരിക്കെ അഭിഭാഷകനോടും സംസാരിക്കാൻ അനുവദിച്ചില്ലെന്നും ദീപ്കെ വെളിപ്പെടുത്തി. ഡൽഹി പൊലീസുകാർ യൂണിഫോമിട്ട ​ഗുണ്ടകളാണെന്നും അമിത്ഷാ ആണ് അവരെ ​ഗുണ്ടകളാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. മോദിയുടെയും ഷായുടെയും ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്നും ഒരുതവണയല്ല നൂറുതവണ ജയിലിലടച്ചാലും പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് നിലനിൽക്കുന്ന ഏകാധിപത്യത്തിന് അന്ത്യംകുറിക്കുകയാണ് സി.ജെ.പിയുടെ ലക്ഷ്യമെന്നും ദീപ്കെ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇന്നലെ ഡൽഹിയിലേക്ക് എത്തിയപ്പോൾ വിമാനത്തിനുള്ളിൽ വെച്ചാണ് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടയിലാണ് ദീപ്കെയും മുത്തശ്ശി മരണപ്പെട്ടത്.

അതേസമയം, മുത്തശ്ശിയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ അഭിജീത് ദീപ്കെക്ക് എല്ലാ സഹായങ്ങളെല്ലാം വാ​ഗ്ദാനം ചെയ്തിരുന്നെന്നാണ് ഡൽഹി പൊലീസ് നേരത്തെ അവകാശപ്പെട്ടിരുന്നു. ദീപ്കെയെ വിട്ടയക്കാൻ വൈകിയെന്നും മുത്തശ്ശിയുടെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാതിരിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തതെന്നുമുള്ള ദീപ്കെയുടെയും കുടുംബത്തിന്‍റെയും ആരോപണം തെറ്റാണെന്നായിരുന്നു ഡൽഹി പൊലീസ് പി.ആർ.ഒ ഡി.സി.പി നേഹ യാദവിന്റെ വിശദീകരണം.

ദീപ്കെ പൊലീസ് കസ്റ്റഡിയിലിരിക്കെയുള്ള ദൃശ്യങ്ങൾ സഹിതമാണ് ഡി.സി.പി വാർത്താസമ്മേളനം നടത്തിയത്. മുത്തശ്ശിയുടെ മരണവിവരവും സംസ്കാരത്തിന്റെ സമയവുമെല്ലാം ദീപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നതായാണ് ഡി.സി.പിയുടെ വാദം. വീട്ടിലേക്ക് പോകാനുള്ള യാത്രാസൗകര്യമടക്കം വാ​ഗ്ദാനം ചെയ്തു. എവിടെ വേണമെങ്കിലും യാത്രചെയ്യാമെന്നും ബസോ വിമാനമോ അല്ലെങ്കിൽ മറ്റു സൗകര്യങ്ങൾ ഒരുക്കാമെന്നും ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ ദീപ്കെയോട് പറയുന്നതാണ് പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. തന്റെ ഔദ്യോഗിക ഫോണിൽനിന്ന് കുടുംബത്തെ വിളിക്കാമെന്നും പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. എന്നാൽ, ഇപ്പോൾ തന്റെ പിതാവിനോട് സംസാരിക്കാനാകില്ലെന്ന് ദീപ്കെ മറുപടി പറയുന്നതാണ് വിഡിയോയിൽ ഉള്ളത്. തുടർന്ന് നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കാമെന്ന് ഉദ്യോ​ഗസ്ഥൻ പറയുന്നതും പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abhijit Deepke slams Delhi Police for denying phone access after grandmother news
Next Story