Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓടുന്ന കാറിന് തീപിടിച്ചു; വൻ ഗതാഗതക്കുരുക്ക്
text_fieldsbookmark_border
ഹൈദരാബാദ്: ഹൈദരാബാദിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ലങ്കർ ഹൗസ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ടിപ്പു ഖാൻ ബ്രിഡ്ജിനടുത്താണ് സംഭവം നടന്നത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം ആർക്കും പരിക്കേറ്റില്ല.
പുക ഉയർന്നതോടെ കാർ ഡ്രൈവർ പുറത്തിറങ്ങി സുരക്ഷിതമായ സ്ഥലത്തേക്ക് ഓടിമാറി. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തീ പിടുത്തമുണ്ടായ സ്ഥലത്തേക്ക് എത്തി പെട്ടെന്നു തന്നെ തീ അണച്ചു. സൈനിക്പുരിയിൽ നിന്ന് അപ്പ ജങ്ഷനിലേക്ക് പോവുകയായിരുന്നു കാർ. കാറിനു തീപിടിച്ചതെങ്ങനെയെന്ന് യാതൊരു പിടിയുമില്ല.
സംഭവത്തെ തുടർന്ന് ലങ്കർ ഹൗസ് മുതൽ നർസിംഗി വരെ വൻ ഗതാഗതക്കുരുക്കുണ്ടായി. നഗരത്തിൽ മുമ്പും സമാനരീതിയിൽ വാഹനങ്ങൾക്ക് തീപിടിച്ചിട്ടുണ്ട്.
Next Story

