Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രികരെ ഞെട്ടിച്ച് ട്രെയിനിൽ കൊള്ള; യുവതി‍യെ കൂട്ടബലാത്സംഗം ചെയ്തു

text_fields
bookmark_border
train
cancel
camera_alt

Representational Image

മുംബൈ: ട്രെയിനിലെ സ്ലീപ്പർ കോച്ചിൽ ആയുധങ്ങളുമായെത്തി കൊള്ള നടത്തിയ എട്ടംഗ സംഘം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ലഖ്നോ-മുംബൈ പുഷ്പക് എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രതികളിൽ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

മഹാരാഷ്ട്രയിലെ ഇഗാത്പുരി സ്റ്റേഷനിൽ നിന്നാണ് എട്ടംഗ അക്രമിസംഘം സ്ലീപ്പർ കോച്ചിൽ കയറിയത്. മാരകായുധങ്ങൾ ഇവരുടെ കൈവശമുണ്ടായിരുന്നു. യാത്രക്കാരെ കൊള്ളയടിക്കുകയും എതിർക്കാൻ ശ്രമിച്ച ആറ് യാത്രക്കാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. യാത്രക്കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.

ട്രെയിൻ മുംബൈയിലെ കസാറ സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാർ ബഹളംവെച്ചതോടെയാണ് റെയിൽവേ പൊലീസ് എത്തിയത്. കൊള്ളസംഘത്തിലെ രണ്ടുപേരെ സ്ഥലത്തുനിന്ന് പിടികൂടി. പിന്നീട് രണ്ടുപേരെയും പിടികൂടി. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.

34,000 രൂപയുടെ കവർച്ചമുതൽ തിരികെ കിട്ടിയിട്ടുണ്ട്. കവർച്ചയ്ക്കും ബലാത്സംഗത്തിനും കേസെടുത്തതായും മറ്റു പ്രതികൾക്കായി വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 8 Robbers Accused Of Gangraping Woman Onboard Train Headed To Mumbai
Next Story