Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്‌കൂള്‍ ഗേറ്റ് വീണ് ആറ് വയസുകാരന്‍ മരിച്ചു; പ്രതിഷേധിച്ച് കുടുംബം

text_fields
bookmark_border
സ്‌കൂള്‍ ഗേറ്റ് വീണ് ആറ് വയസുകാരന്‍ മരിച്ചു; പ്രതിഷേധിച്ച് കുടുംബം
cancel
camera_alt

ഇരുമ്പുകൊണ്ടുള്ള സ്കൂള്‍ ഗേറ്റ്

ഹൈദരാബാദ്: തെലങ്കാനയില്‍ സ്‌കൂള്‍ ഗേറ്റ് വീണ് ആറ് വയസുകാരന്‍ മരിച്ചു. ഹയത്‌നഗറിലുള്ള സില്ല പരിഷത്ത് സ്‌കൂളിലാണ് സംഭവം.

തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന അജയ് എന്ന വിദ്യാര്‍ഥി ഇരുമ്പുകൊണ്ടുള്ള സ്‌കൂള്‍ ഗേറ്റ് വീണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്‌കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ചൊവ്വാഴ്ച സ്‌കൂളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രിന്‍സിപ്പല്‍ ഏറ്റെടുക്കണമെന്നും, 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

സ്‌കൂൾ ഗേറ്റിൻ്റെ ഗുണനിലവാരം കുറഞ്ഞതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 6-year-old boy dies after school gate falls on him
Next Story