Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുനെയിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പാലം തകർന്നു വീണ് 2 മരണം; 20ലേറെപ്പേർ ഒഴുക്കിൽപ്പെട്ടതായി സംശയം, രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നു
text_fieldsbookmark_border
പുനെ: പുനെയിൽ ഇന്ദ്രയാനി നദിക്കു കുറുകെ സ്ഥിതി ചെയ്തിരുന്ന പാലം തകർന്ന് വീണു 2 പേർ മരിച്ചു. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുന്ദ്മാലയിലെത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. തകരുന്ന സമയത്ത് പാലത്തിലുണ്ടായിരുന്ന 20 ഓളം വരുന്ന വിനോദ സഞ്ചാരികൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
അപകടം നടന്നയുടൻ എൻ.ഡി.ആർ.എഫ് അടക്കമുള്ള രക്ഷാ സംഘങ്ങൾ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടരുകയാണ്. 8 പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് സ്ത്രീകൾ ഇപ്പോഴും തകർന്ന പാലത്തിനു താഴെ കുടുങ്ങിയിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. കനത്ത മഴയെ തുടർന്ന് റെഡ് അലർട്ടിലായിരുന്നു പ്രദേശം. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ മഴ തുടരുകയാണ്.
Next Story

