Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ നാലുനില വീട് തകർന്ന് വീണു​; അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നു

text_fields
bookmark_border
ഡൽഹിയിൽ നാലുനില വീട് തകർന്ന് വീണു​; അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നു
cancel

ന്യൂഡൽഹി: ഡൽഹിയിൽ നാലുനില വീട് തകർന്നു വീണു. നരേല ഇഡസ്ട്രിയൽ ഏരിയക്ക് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. നാല് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവർ രണ്ട് പേരും സ്ത്രീകളാണ്. ഇനി മൂന്ന് പേരെയാണ് പുറത്തെടുക്കാനുള്ളത്. ഇതിൽ ഒമ്പത് വയസായ പെൺകുട്ടിയും ഉൾപ്പെടുന്നു. രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകളുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

കെട്ടിടാവശിഷ്ടങ്ങൾ ജെ.സി.ബി ഉപയോഗിച്ച് മാറ്റി ആളുകളെ പുറ​ത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 5, including children, buried in debris after house collapses in Delhi's Narela; rescue ops underway
Next Story