Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാലു മരണം
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാലു പേർ മരിച്ചു. ഏഴു പേരെ രക്ഷപ്പെടുത്തി. 20 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. വിദ്യാർഥികളടക്കമുള്ളവരെയാണ് കാണാതായിരിക്കുന്നത്.
ഇന്ന് രാവിലെ നദിയിൽ ബട്വാരിയ മേഖലയിലാണ് ബോട്ടപകടമുണ്ടായത്. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. രക്ഷപ്പെടുത്തിയവരെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേഖലയിൽ ദിവസങ്ങളായി കനത്ത മഴ ലഭിക്കുന്നുണ്ട്. അതിനാൽ നദിയിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്.
Next Story

